മുൻ ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച കേസ്; സുപ്രിംകോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും

മുൻ ചീഫ് ജസ്റ്റിസുമാരെ വിമർശിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതിയലക്ഷ്യക്കേസ് സുപ്രിംകോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ജഡ്ജിമാരുടെ അഴിമതിയെ കുറിച്ച് പൊതുവേദിയിൽ പരാമർശം നടത്താൻ കഴിയുമെങ്കിൽ, അത് ഏത് സാഹചര്യത്തിലായിരിക്കണമെന്നത് പരിശോധിക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
വിശാലബെഞ്ചിന് വിടേണ്ട വിഷയമാണെന്ന് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. അക്കാര്യത്തിലും വാദം കേൾക്കാമെന്ന് കോടതി പ്രതികരിച്ചു. 2009ൽ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമർശിച്ചതാണ് കോടതിയലക്ഷ്യക്കേസിന് കാരണമായത്.
Story Highlights -case criticizing former chief justices, supreme court, will consider,next week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here