മുൻ ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച കേസ്; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മുൻ ചീഫ് ജസ്റ്റിസുമാരെ വിമർശിച്ചതുമായി ബന്ധപ്പെട്ട മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതിയലക്ഷ്യക്കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ജുഡിഷ്യറിയുടെയും സുപ്രിംകോടതിയുടെയും അന്തസ് ഇടിച്ചു താഴ്ത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന പ്രശാന്ത് ഭൂഷന്റെ വിശദീകരണം കോടതി തള്ളിയിരുന്നു. വിഷയത്തിൽ വിശദമായി വാദം കേൾക്കാനും തീരുമാനിച്ചു. 2009ൽ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമർശിച്ചതാണ് കോടതിയലക്ഷ്യക്കേസിന് കാരണമായത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയെയും, നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കോടതിയലക്ഷ്യക്കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് ഇതേ ബെഞ്ച് കണ്ടെത്തിയിരുന്നു.
Story Highlights – Case criticizing former Chief Justices; The Supreme Court will consider it today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here