Advertisement

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടത്തുന്ന എല്ലാ നിയമനങ്ങളിലും നാലു ശതമാനം ഭിന്നശേഷി സംവരണം; മന്ത്രി കെ.കെ. ശൈലജ

August 17, 2020
Google News 1 minute Read
kk shailja

സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തുന്ന എല്ലാ നിയമനങ്ങളിലും നാലു ശതമാനം ഭിന്നശേഷി സംവരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ. ശൈലജ. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിയമനത്തിനായി വിടാത്ത തസ്തികകളിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനങ്ങള്‍ നടത്തുക.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരം എംപ്ലോയെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ ഉള്‍പ്പെടെ എല്ലാ നിയമനങ്ങളിലും അംഗപരിമിതര്‍ക്ക് മൂന്ന് ശതമാനം സംവരണം ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരുന്നു. ആര്‍.പി.ഡബ്ല്യു. ആക്ട് നിലവില്‍ വന്ന സാഹചര്യത്തില്‍ ഭിന്നശേഷി സംവരണം മൂന്ന് ശതമാനത്തില്‍ നിന്നും നാല് ശതമാനമായി ഉയര്‍ത്തി.

ഭിന്നശേഷി വിഭാഗത്തിന് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് വിദഗ്ധ കമ്മിറ്റി ശിപാര്‍ശയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് നിയമനങ്ങളില്‍ ഭിന്നശേഷി വിഭാഗത്തിന് നാല് ശതമാനം സംവരണം നല്‍കാന്‍ തീരുമാനിച്ചത്. സംവരണം നല്‍കുന്ന തസ്തികകള്‍ വിദഗ്ധ കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights Four percent reservation in employment appointments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here