മാസ്‌ക് ഇട്ട് പുറത്തിറങ്ങാത്തവരേ സൂക്ഷിച്ചോ… വെടിവയ്പിന് സാധ്യത; വിഡിയോ

കൊവിഡ് കാലമായതോടെ ആളുകൾക്ക് മാസ്‌ക് എന്നത് ശരീരത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കൊവിഡ് പടരാതിരിക്കാനുള്ള പ്രത്യേക മുഖകവചമായ മാസ്‌കിന്റെ പ്രാധാന്യം കൊവിഡ് പ്രതിരോധത്തിൽ പറയേണ്ട കാര്യം ഇല്ലല്ലോ…എന്നാൽ മാസ്‌ക് വയ്‌ക്കെന്ന് കണിശതയോടെ ആരോഗ്യ വിദഗ്ധർ പറഞ്ഞാലും കേൾക്കാത്ത ചിലരുണ്ട്. അവർക്കുള്ള പണി ദേ ഇതാ,

Read Also : സംസ്ഥാനത്ത് ഇന്ന് മാസ്‌ക്ക് ധരിക്കാത്തതിന് 8385 കേസുകള്‍; ലോക്ക്ഡൗണ്‍ ലംഘനത്തിന് 2065 പേര്‍ക്കെതിരെ കേസ്

മാസ്‌ക് തോക്കാണ് ഈ മടിയന്മാരെ പാഠം പഠിപ്പിക്കാനായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. അലൻ പാൻ എന്ന അമേരിക്കക്കാരൻ ആണ് ഇതിന്റെ നിർമാതാവ്. രാജ്യത്ത് മാസ്‌ക് ധരിക്കാതെ ആളുകൾ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മാസ്‌ക് വെടി വയ്ക്കുന്ന തോക്ക് കണ്ടുപിടിക്കാൻ അലൻ ഇറങ്ങിപ്പുറപ്പെട്ടത്. വെടി വയ്ക്കുമ്പോൾ വല പുറത്തുവരുന്ന തോക്കിൽ മാറ്റം വരുത്തിയായിരുന്നു അലന്റെ പരീക്ഷണം.

തോക്ക് നിർമിക്കുന്ന വിഡിയോയും അലൻ തന്റെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്. ആദ്യം ഡമ്മിയിൽ മാസ്‌ക് പരീക്ഷിച്ച അലൻ പിന്നീട് പുറത്തിറങ്ങി ആളുകളിലും മാസ്‌ക് വെടി വയ്ക്കുന്നു. പത്ത് മിനുറ്റിൽ താഴെ മാത്രമുള്ള വിഡിയോക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്.

Story Highlights mask gun, alan pan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top