ഓണക്കൂർ സെഹിയോൻ യാക്കോബായ പള്ളി ഏറ്റെടുത്തു

onakkur church taken over

ഓണക്കൂർ സെഹിയോൻ യാക്കോബായ പള്ളിയും ജില്ലാ ഭരണകൂടം ഏറ്റെടുത്തു. പള്ളിയിൽ പൊലീസ് സന്നാഹത്തെ വിന്യസിച്ചുകൊണ്ട് നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് പ്രത്‌ഷേധവുമായി രംഗത്തെത്തിയ വിശ്വാസികളെ ഒഴിപ്പിച്ച് പള്ളി ഏറ്റെടുത്തത്.

അതേസമയം, മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ പള്ളിയും ജില്ലാ ഭരണകൂടം ഏറ്റെടുത്തു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തിനിടെ ബലപ്രയോഗത്തിലൂടെയായിരുന്നു പൊലീസ് നടപടി. ഗെയ്റ്റ് പൊളിച്ച് പള്ളിക്കകത്ത് കടന്നാണ് പൊലീസ് വിശ്വാസികളേയും വൈദികരേയും മെത്രാപ്പോലീത്തമാരേയും അടക്കം അറസ്റ്റ് ചെയ്ത് നീക്കിയത്. നൂറ് കണക്കിന് വിശ്വാസികൾ പള്ളിക്കകത്ത് തമ്പടിച്ചിരുന്നു.

പള്ളി ഏറ്റെടുത്ത് താക്കോൽ കൈമാറാൻ ജില്ലാ ഭരണകൂടത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുലർച്ചെ പള്ളി ഏറ്റെടുത്തത്.

Story Highlights onakkur church taken over

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top