തൃശൂര്‍ ജില്ലയില്‍ ഇന്ന് 48 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍ ജില്ലയില്‍ ഇന്ന് 48 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 43 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 11 പേരുടെ രോഗ ഉറവിടമറിയില്ല. വിദേശത്ത് നിന്ന് തിരിച്ചെത്തിയ രണ്ടു പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ മൂന്നു പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 33 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തരായി.
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 612 ആണ്. തൃശൂര്‍ സ്വദേശികളായ 30 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2594 ആണ്. ഇതുവരെ 1964 പേര്‍ രോഗമുക്തരായി.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവരുടെ എണ്ണം ഇങ്ങനെ. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് – 62, സിഎഫ്എല്‍ടിസി ഇഎസ്‌ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 13, എംസിസിഎച്ച് മുളങ്കുന്നത്തുകാവ്-29, ജിഎച്ച് തൃശൂര്‍-10, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി – 33, കില ബ്ലോക്ക് 1 തൃശൂര്‍-70, കില ബ്ലോക്ക് 2 തൃശൂര്‍- 66, വിദ്യ സിഎഫ്എല്‍ടിസി വേലൂര്‍-80, എംഎംഎം കൊവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍ – 6, ചാവക്കാട് താലൂക്ക് ആശുപത്രി -13, ചാലക്കുടി താലൂക്ക് ആശുപത്രി -11, സിഎഫ്എല്‍ടിസി കൊരട്ടി – 55, കുന്നംകുളം താലൂക്ക് ആശുപത്രി -6, ജിഎച്ച് ഇരിങ്ങാലക്കുട – 10, ഡിഎച്ച് വടക്കാഞ്ചേരി – 2, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് തൃശൂര്‍ -2, അമല ഹോസ്പിറ്റല്‍ തൃശൂര്‍- 90, ഹോം ഐസോലേഷന്‍ – 6.
Story Highlights – covid confirmed 48 cases in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here