കൊവിഡ് വാക്‌സിൻ : ഇന്ത്യയിൽ രണ്ടാംഘട്ട പരീക്ഷണം ഈയാഴ്ച

ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ രണ്ടാംഘട്ട പരീക്ഷണം ഈയാഴ്ച ആരംഭിക്കും. പരീക്ഷണം രാജ്യത്തെ പത്ത് കേന്ദ്രങ്ങളിലായി നടക്കുമെന്ന് പുനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.
വാക്‌സിൻ പരീക്ഷണത്തിന്റെ പുരോഗതി വിലയിരുത്താൻ കഴിഞ്ഞ് ദിവസം നടന്ന യോഗത്തിന് ശേഷമാണ് പുതിയ നടപടി. നീതി അയോഗ് അംഗ് വികെ പോൾ, യൂണിയൻ ഹെൽത്ത് സെക്രട്ടറി രാജേഷ് ഭൂഷൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ വാക്‌സിൻ ഇന്ത്യയിൽ നിർമിക്കുന്ന ഭാരത് ബയോട്ടെക്ക്, സൈഡസ് കാഡില, സീറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരും പങ്കെടുത്തിരുന്നു.
മരുന്ന് നിർമാണ കമ്പനികളുടോ വാക്‌സിൻ നിർമിക്കാൻ വേണ്ട ആവശ്യകതകളെ കുറിച്ചും മറ്റും സർക്കാർ പ്രതിനിധികൾ ആരാഞ്ഞിരുന്നു.
Story Highlights – covid vaccine phase two trial next week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here