ഇന്ത്യയിലേക്ക് ആയിരം കോടിയുടെ ഹവാല; ചൈനീസ് പൗരനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ്
ചൈനീസ് പൗരൻ ചാർലി പെങിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ ശ്രമങ്ങൾക്ക് എതിരെയാണ് കേസ്. 1000 കോടിയിലധികം രൂപയുടെ ഹവാല ഇടപാടുകൾ നടന്നതായുള്ള ഡൽഹി പൊലീസിന്റെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് കേസ്. ചാർലി പെങ് ഇന്ത്യയിൽ വ്യാജകമ്പനികൾ രജിസ്റ്റർ ചെയ്ത് 40 ഓളം ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയത് ഇ.ഡി കണ്ടെത്തി
കൂടുതൽ ചൈനിസ് പൌരന്മാർ ഹവാല ഇടപാടുകൾക്ക് പിന്നിലുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.
കഴിഞ്ഞ ദിവസമാണ് ചൈനയിൽ നിന്നുള്ള സ്ഥാപനങ്ങൾ ഹവാല ഇടപാടിലൂടെ ഇന്ത്യയിൽ കോടികൾ എത്തിച്ചതായി കണ്ടെത്തുന്നത്. ചൈനീസ് സ്ഥാപനങ്ങൾ ബിനാമി കമ്പനികളിൽ രൂപീകരിച്ചാണ് പണം എത്തിച്ചത്. ബാങ്കുകൾ കേന്ദ്രികരിച്ചുള്ള പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത് ആദായ നികുതി വകുപ്പാണ്.
ആയിരം കോടിയിലധികം രൂപയുടെ ക്രമക്കേട് ആദ്യ ദിവസം കണ്ടെത്തിയതായി പ്രത്യക്ഷ നികുതി വകുപ്പ് അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥർ കൃത്രിമ രേഖകൾ ചമയ്ക്കാൻ ചൈനീസ് കമ്പനികൾക്ക് സഹായം നൽകിയതായും പ്രത്യക്ഷ നികുതി വകുപ്പ് കണ്ടെത്തി. അതിർത്തിയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ചൈനീസ് കമ്പനികളുമായുള്ള ഇടപാടുകൾ പരിശോധിക്കുന്നതിനിടെയാണ് ഇത്തരമൊരു ക്രമക്കേട് ശ്രദ്ധയിൽപ്പെടുന്നത്. ബിനാമി പേരുകളിൽ നാൽപ്പതിലേറെ ബാങ്ക് അക്കൗണ്ടുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ആയിരം കോടിയിലേറെ രൂപയാണ് ഈ അക്കൗണ്ടുകളിലൂടെ രാജ്യത്ത് എത്തിയത്.
Story Highlights – ed takes case against charlie peng
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here