Advertisement

കാവ്യ ഗീതികളെ ഈണത്തിൽ ചാലിച്ച ജോൺസൺമാഷ്…

August 18, 2020
Google News 1 minute Read

മനുഷ്യമനസിനെ പിടിച്ചുലയ്ക്കാൻ കഴിയുന്ന ഒരു അസാധാരണ കഴിവുള്ള സംഗീതങ്ങളായിരുന്നു ജോൺസൺമാഷിന്റേത്. മെലഡികളുടെ രാജാവായിരുന്നു ജോൺസൺ. സംഗീതോപകരണങ്ങളെ ഇത്രയധികം മനോഹരമായി ഉപയോഗിച്ച മറ്റൊരു സംഗീത സംവിധായകൻ ജോൺസൺമാഷിനോളം ഇല്ലെന്ന് തന്നെ പറയാം…

മലയാളത്തിലെ എക്കാലത്തെയും മികച്ച കാവ്യ ഗീതികളിലെ ചിലത് ജോൺസൺ ഈണം നൽകിയതാണ്. വാദ്യഘോഷങ്ങൾ കൊണ്ട് വരികളെ നോവിക്കാതെ അഗാതമായ മൗനത്തിന്റെ സാന്നിധ്യം കൊണ്ട് വരികളെ ജോൺസൺമാഷ് പ്രൗഢമാക്കി. ജോൺസൺന്റെ മിക്ക ഈണങ്ങളിലും നേർത്ത ഒരു ഗദ്ഗതം നിഴലിച്ചു നിന്നു….വിഷാദ ഭരിതമായ മനുഷ്യ ജീവിതത്തിൽ കുതിർന്നു നിൽക്കുന്നവയായിരുന്നു ആ പാട്ടുകൾ… വൈകാരിക തലത്തിന്റെ നൊമ്പരം മനസിൽ ഒളിപ്പിക്കാതെ അവ ആലപിക്കാൻ കഴിയില്ല. കേൾക്കുന്ന മാത്രയിൽ തന്നെ ആസ്വദകന്റെ ഹൃദയത്തെ സ്പർശിക്കാൻ കഴിയുന്നവയായിരുന്നു ജോൺസൺമാഷിന്റെ പാട്ടുകൾ. പ്രതിഭാധനനായ ആ സംഗീതജ്ഞൻ വിടപറഞ്ഞെങ്കിലും കാലനുവർത്തിയ ജോൺസൺമാഷിന്റെ പാട്ടുകൾ ഓരോ മലായാളികളുടെ മനസിലും നിറഞ്ഞു നിൽക്കും.

Story Highlights -johnson mash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here