Advertisement

കൊട്ടാരക്കരയിൽ പാർക്കിംഗിനിടമില്ല; വ്യാപാരികൾ പ്രതിസന്ധിയിൽ

August 18, 2020
Google News 1 minute Read

കൊട്ടാരക്കരയിൽ പാർക്കിംഗിന് ഇടമില്ലാത്തതിനാൽ വ്യാപാരികളും യാത്രക്കാരും ബുദ്ധിമുട്ടിൽ. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തെല്ലാം ഗതാഗത പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായും പരാതിയുണ്ട്. കൊല്ലം തിരുമംഗലം ദേശീയപാതയും എം സി റോഡും കടന്നു പോകുന്ന കൊട്ടാരക്കരയിൽ പാർക്കിംഗിന് ഇടമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Read Also : കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോ അടച്ചു

റെയിൽവേ ജംഗ്ഷൻ മുതൽ കിഴക്കേകര വരെ പാർക്കിംഗ് നിരോധിത മേഖലയാക്കിയപ്പോൾ ദുരിതത്തിലായത് വ്യാപാരികളാണ്. കൊവിഡ് പ്രതിസന്ധിക്ക് പുറമെ പാർക്കിംഗ് പ്രതിസന്ധി കൂടിയായതോടെ വ്യാപാരം നിർത്തേണ്ട അവസ്ഥയിലായെന്ന് പല വ്യാപാരികളും പറയുന്നു.

ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റിവിളിച്ചു ചേർത്തു അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ഐഷാപോറ്റി എംഎൽഎ അറിയിച്ചു. എന്നാൽ കൊട്ടാരക്കരയിൽ നോ പാർക്കിംഗ് ബോർഡുകൾക്ക് പുറമേ പാർക്കിംഗ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലൂടെ മാത്രമേ നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ എന്നാണ് പൊതു വിലയിരുത്തൽ.

Story Highlights kottarakkara, parking lot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here