സുരക്ഷയും സാമൂഹ്യ അകലവുമില്ല; വരാന്ത്യം ആഘോഷിച്ച് വുഹാനിലെ ആളുകൾ

ആഗോള തലത്തിൽ കൊവിഡ് പടർന്നുപിടിച്ചപ്പോൾ ആദ്യം നിശ്ചലമായ നഗരമാണ് ചൈനയിലെ വുഹാൻ. ലോകത്ത് ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്തതും വുഹാനിലാണ്. എന്നാൽ, കൊവിഡിനെ പ്രതിരോധിക്കാൻ ലോകം മുഴുവൻ മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചും നടക്കുമ്പോൾ യാതൊരു സുരക്ഷാ മുൻ കരുതലുകളുമില്ലാതെ വാരാന്ത്യത്തിലെ അവധി ആഘോഷിക്കുകയാണ് വുഹാനിലെ ആളുകൾ.

വുഹാനിലെ വാട്ടർ പാർക്കിലാണ് കൊവിഡ് പ്രതിരോധ നടപടികളെയെല്ലാം അട്ടിമറിച്ച് ആളുകൾ വാട്ടർ പാർക്കിലെ പാർട്ടിയിൽ പങ്കുചേരുന്നത്. 76 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ ജൂണിലാണ് വുഹാൻ പൂർണമായും അൺലേക്കിംഗിലേക്ക് കടന്നത്. സ്ത്രീകൾക്ക് പാർക്ക് ടിക്കറ്റിൽ ഡിസ്‌കൗണ്ടോടു കൂടിയാണ് പ്രവേശനം അനുവദിച്ചിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാർക്കിൽ ഉൾക്കൊള്ളാവുന്നതിലും 50 ശതമാനം ആളുകളും വാട്ടർപാർക്ക് പാർട്ടിയിൽ പങ്കുചേരാൻ എത്തിയിരുന്നു.

കൊവിഡ് മൂലം താറുമാറായ ലോക്കൽ ഇക്കണോമിയെ പരിപോഷിക്കാൻ ചൈനയിലെ ഹുബൈ പ്രവിശ്യയിലടക്കം ധാരാളം ടൂറിസ്റ്റ് സ്ഥലങ്ങളും തുറക്കപെട്ടിട്ടുണ്ട്. 400 ലധികം സ്ഥലങ്ങളിലാണ് ഗവൺമെന്റ് വിനോദ സഞ്ചാരത്തിനായി തുറന്ന് കൊടുക്കപ്പെട്ടിട്ടുള്ളത്.

അതേസമയം, വെള്ളത്തിൽ അർധനഗ്‌നരായി നീന്തിത്തുടിച്ച് പാട്ടുകൾക്കെപ്പം വാരാന്ത്യ അവധി ആഘോഷിക്കുന്ന ചൈനീസ് ജനതയുടെ ചിത്രങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്.

1.10 കോടി ആളുകൾക്കാണ് വുഹാനിൽ കൊവിഡ് ബാധിതരായിയുണ്ടായിരുന്നത്. ആയിരക്കണക്കിന് ആളുകൾ രോഗം വന്ന് മരിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിൽ ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷം പ്രാദേശികമായി ആർക്കും വുഹാനിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Story Highlights -no sequrity no social distance, wuhan celebration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top