പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍

Onam Kit

പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകള്‍ വ്യാഴാഴ്ച (ഓഗസ്റ്റ് 20) മുതല്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് ജൂലൈ മാസത്തില്‍ റേഷന്‍ വാങ്ങിയ കടകളില്‍നിന്ന് കിറ്റുകള്‍ ലഭിക്കുന്നതാണ്.

ഓഗസ്റ്റ് 20ന് റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭിക്കുക. 21 ന് ഒന്ന്, രണ്ട് അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്കും, 22ന് മൂന്ന്, നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും, 24ന് ആറ്, ഏഴ്, എട്ട്, ഒന്‍പത് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും കിറ്റ് ലഭിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ സെക്രട്ടറി അറിയിച്ചു.

Story Highlights Onam Kit distribution

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top