ബിസിനസ് തർക്കം; ആൾക്കൂട്ടത്തിന് നടുവിൽ മൂന്നു പേരെ കാറിനുള്ളിലിട്ട് തീ കൊളുത്തി

ബിസിനസ് തർക്കത്തെ തുടർന്നുള്ള തർക്കത്തിൽ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീ കൊളുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. സാരമായി പൊള്ളലേറ്റ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കൃത്യത്തിന് ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതി വേണുഗോപാൽ റെഡ്ഡിയ്ക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. ആളുകൾ നോക്കി നിൽക്കെ റോഡരികിലായിരുന്നു സംഭവം.

ഉപയോഗിച്ച കാറുകളുടെ ബിസിനസിൽ പങ്കാളികളായിരുന്നു പ്രതി വേണുഗോപാൽ റെഡ്ഡിയും ഗംഗാധറും. കാർ വ്യാപാരത്തിൽ നഷ്ടം തുടങ്ങിയതോടെ ഇരുവരും കച്ചവടപങ്കാളിത്തം ഉപേക്ഷിച്ചു. തുടർന്ന് ഗംഗാധറുമായുള്ള ചർച്ചയ്ക്കായി വേണുഗോപാൽ റെഡ്ഡി പലതവണ ശ്രമിച്ചു. എന്നാൽ ബിസിനസ് പങ്കാളിയായ ഗംഗാധർ പ്രതികരിക്കാൻ തയാറായില്ല. ഒടുവിൽ സുഹൃത്തിന്റെ മധ്യസ്ഥതയിൽ ഗംഗാധറും ഭാര്യയും വേണുഗോപാൽ റെഡ്ഡിയും സന്ധി സംഭാഷണത്തിനായെത്തി. എന്നാൽ, നാലുപേരും കാറിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, പുകവലിക്കാനെന്ന രീതിയിൽ വേണുഗോപാൽ പുറത്തിറങ്ങുകയും മധ്യ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ കാറിന് മുളിലേക്ക് ഒഴിക്കുകയും പെടുന്നനെ തീകൊളുത്തുകയുമായിരുന്നു.

സംഭവത്തിൽ ഗംഗാധറിനും ഭാര്യയ്ക്കും നിസാരമായ പരുക്കുകളാണുള്ളത്. എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

Story Highlights – Business dispute; In the middle of the crowd, three people were put inside the car and set on fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top