Advertisement

ലൈഫ് മിഷൻ അഴിമതിക്കേസ് : യുണീടാക് ഉടമകളുടെ മൊഴിയെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

August 18, 2020
Google News 1 minute Read
unitak owner statement recorded by ED

ലൈഫ് മിഷൻ അഴിമതിക്കേസിൽ യുണീടാക് ഉടമകളുടെ മൊഴിയെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സെയ്ൻ വെഞ്ചേഴ്‌സിന്റെ മുഖ്യ പാർട്ട്ണർ വിനോദ് പ്രഭാകരൻ വസുമതി എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കേസിലെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ ഇവരിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ട്.

കൊച്ചി വൈറ്റിലയിലെ ഓഫിസിലെത്തിയാണ് ഇ.ഡി മൊഴിയെടുത്തത്. 2019 ഓഗസ്റ്റ് 1, 2 തീയതികളിൽ യൂണിടാക്കിന് 5,25,46,000 രൂപയും, സെയ്ൻ വെഞ്ചേഴ്‌സിന് 2,25,19,000 രൂപയും യു.എ.ഇ കോൺസുലേറ്റിന്റെ അക്കൗണ്ടിൽ നിന്ന് അയച്ചതായി ഇവർ മൊഴി നൽകി. കോൺസുലേറ്റിന്റെ ആക്‌സിസ് ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണമെത്തിയത്. ലൈഫ് മിഷനിൽ വീട് നൽകാൻ റെഡ് ക്രസന്റ് കേരളത്തിലേക്ക് യു.എ.ഇ കോൺസുലേറ്റ് വഴിയാണ് പണം അയച്ചിരുന്നത്. ഈ തുക കോൺസുലേറ്റ് അക്കൗണ്ടിൽനിന്ന് യൂണിടാക്കിന്റെയും സെയ്ൻ വെഞ്ചേഴ്‌സിന്റെയും അക്കൗണ്ടിലേക്ക് പെട്ടെന്ന് മാറ്റാനാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ഇടപെട്ടതെന്നും മൊഴിയിലുണ്ട്.

അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മാണ കമ്പനിയിൽ നിന്നും സ്വപ്നയ്ക്കും കോൺസുലേറ്റിലെ ഉന്നതർക്കും കമ്മീഷനായി ലഭിച്ചത് മൂന്ന് കോടി അറുപത് ലക്ഷം രൂപയാണ്. പദ്ധതിക്ക് തുക അനുവദിച്ചതുവഴി യുഎഇ കോൺസുലേറ്റിലെ ഉന്നതനും കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനും കമ്മീഷൻ ലഭിച്ചെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. ഉറവിടം വ്യക്തമാക്കാത്തതോ, കള്ളപ്പണമോ ആണ് കമ്മീഷനായി നൽകിയതെങ്കിൽ യുണീടാകിനെതിരെ കേസെടുക്കുമെന്ന് ഇ.ഡി സൂചിപ്പിക്കുന്നു.

Story Highlights unitak owner statement recorded by ED

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here