അവശനിലയിലായ നായക്കുട്ടിക്ക് രക്ഷകനായി യുവാവ്…

അവശനിലയിലായ നായക്ക് രക്ഷകനായി കാഞ്ഞിരപ്പള്ളിയിലെ ജോമോൻ എന്ന ചെറുപ്പക്കാരൻ. കുടുംബത്തിലെ ഒരംഗത്തെപ്പോലെ പരിപാലിച്ച് ബെല്ല എന്ന നായക്കുട്ടിക്ക് പുതുജീവൻ നൽകിയിരിക്കുകയാണ് ജോമോൻ എന്ന യുവാവ്.

ഇതാണ് ബെല്ലയെന്ന ഡാഷ് ഹണ്ട് ഇനത്തിൽപ്പെട്ട നായക്കുട്ടി. രണ്ട് മാസം പ്രായമുള്ളപ്പോൾ ഗുരുതരമായ ത്വക്ക് രോഗം പിടിപ്പെട്ട് ആരോ വഴിയിൽ ഉപേക്ഷിച്ച് പോയതാണ്. രോമങ്ങൾ കൊഴിഞ്ഞ് ചോര പൊടിഞ്ഞ് പക്ഷികൾ കൊത്തിവലിച്ച് ജീവൻ പോകുമായിരുന്ന അവസ്ഥയിലായിരുന്നു അന്ന്. ചിറക്കടവ് ഗ്രാമദീപം സ്വദേശി ജോമേൻ സാബുവും, സഹോദരൻ ജോബിയുമാണ് ബെല്ലയുടെ ജീവിതത്തിൽ രക്ഷകരായി എത്തിയത്. കുടുംബത്തിന്റെ പരിചരണം ഈ നായകുട്ടിയ്ക്ക് പുതുജീവൻ നൽകി.

വില കൂടിയ മരുന്നുകൾ ഉൾപ്പെടെ നൽകിയതോടെ ഒരുമാസത്തിനകം ബെല്ല ഉഷാറായി. ഇപ്പോൾ ബെല്ല മാത്രമല്ല ഇവിടുത്തി അതിഥി തെരുവിൽ നിന്നും കൂടെയെത്തിയ രണ്ട് പേർക്കൂടി വീടിന് സമീപത്തെ കൂട്ടിലുണ്ട്.

Story Highlights young man rescues puppy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top