അധ്യാപകര്‍ക്ക് കാറില്‍ പതിപ്പിക്കാന്‍ പുതിയ ലോഗോ അനുവദിച്ചിട്ടുണ്ടോ.. ? [24 Fact Check]

അധ്യാപകര്‍ക്ക് കാറില്‍ പതിപ്പിക്കാന്‍ പുതിയ ലോഗോ അനുവദിച്ചിട്ടുണ്ടെന്ന തരത്തില്‍ വ്യാജ പ്രചാരണം. ഡോക്ടര്‍മാരും വക്കീലന്മാരും തങ്ങളുടെ വാഹനങ്ങളില്‍ പതിപ്പിക്കുന്ന തരത്തിലുള്ള ലോഗോ അധ്യാപകര്‍ക്കും അനുവദിച്ചുവെന്നാണ് പ്രചാരണം നടക്കുന്നത്. സുപ്രിംകോടതി ഈ ലോഗോ പതിപ്പിക്കുന്നതിന് അനുമതി നല്‍കിയെന്നും പ്രചാരണം നടക്കുന്നുണ്ട്.
കൈകള്‍ ഇരുവശങ്ങളിലുമായി നല്‍കി അതിനു നടുവില്‍ ഒരു ബുക്കും അടങ്ങുന്ന ലോഗോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഐ വാണ്ട്, ഐ ക്യാന്‍, ഐ വില്‍ എന്നിങ്ങനെയുള്ള വാക്കുകളും ലോഗോയില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രചാരണം തെറ്റാണ്. സുപ്രിംകോടതി അധ്യാപകര്‍ക്കായി യാതൊരു തരത്തിലുള്ള ലോഗോയും അംഗീകരിച്ചിട്ടില്ല.
വര്‍ഷങ്ങളായി പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശമാണിത്. ലുധിയാനയിലെ ഗവണ്‍മെന്റ് സ്‌കൂള്‍ പ്രിന്‍സിപ്പലായ രാജേഷ് ഖന്ന 2017 ല്‍ ടീച്ചേഴ്സ് ഡേയ്ക്കായി ഡിസൈന്‍ ചെയ്ത ലോഗോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
Story Highlights – Did Supreme Court Approve A Logo For Teachers Fact Check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here