കൊച്ചി മേയർ സൗമിനി ജെയിൻ സ്വയം നിരീക്ഷണത്തിൽ

കൊച്ചി മേയർ സൗമിനി ജെയിൻ സ്വയം നിരീക്ഷണത്തിൽ. നഗരസഭാ കൗൺസിലർക്ക് രേഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ വിവിധ കൗൺസിലർമാരുംസ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്.

അതേസമയം, പശ്ചിമകൊച്ചിയിൽ ഇപ്പോഴും രോഗ വ്യാപന സാധ്യത വർധിക്കുകയാണ്. ചില വാർഡുകൾ കേന്ദ്രീകരിച്ച് രോഗവ്യാപനം തുടരുന്നതിനാൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ എന്ന രീതിയിൽ നിയന്ത്രണം തുടരാനാണ് തീരുമാനം.

എറണാകുളം ജില്ലയിൽ രോഗ വ്യാപന സാധ്യത ഏറെയുണ്ടായിരുന്ന ആലുവ മാർക്കറ്റ് അടക്കം ജില്ലയിലെ ജില്ലയിലെ വിവിധ മാർക്കറ്റുകൾ കർശന നിയന്ത്രണത്തോടെ തുറക്കാൻ തീരുമാനമായി.

മാത്രമല്ല, ജില്ലയിൽ 107 വയസുകാരന് കൊവിഡി ഭേദമായത് ഏറെ ആശ്വാസം പകരുന്നതാണ്.

Story Highlights -Kochi Mayor Soumini Jain home quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top