ദുരിതക്കയത്തിൽ മുങ്ങിയ സഹോദരങ്ങൾക്ക് നൽകാം ഒരു കൈത്താങ്ങ്; ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബിലൂടെ നിങ്ങൾക്കും സഹായമെത്തിക്കാം

കഴിക്കാൻ ഭക്ഷണവും, തല ചയ്ക്കാൻ ഒരു കൂരയും, ആരോഗ്യമുള്ള ശരീരവും മനസും….ഒരു മനുഷ്യന് മുന്നോട്ട് ജീവിക്കാൻ ഇവ കൂടിയേ തീരു….ഇത് അടിസ്ഥാന കാര്യങ്ങൾ മാത്രമാണ്…എന്നാൽ നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കൂ… നിരവധി നിരാലംബരെയും പട്ടിണിപ്പാവങ്ങളെയും പലവിധ രോഗപീഢകളാൽ ദുരിതമനുഭവിക്കുന്നവരെയും കാണാം. ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ, ചോർന്നൊലിക്കുന്ന വീടുകളിൽ പാർക്കുന്നവരുടെ ജീവിതം കണ്ട് ഹൃദയം നുറുങ്ങുമ്പോൾ അവർക്ക് സഹായമെത്തിക്കുന്നതിനെ കുറിച്ച് നാം ആലോചിക്കും. എന്നാൽ എവിടെ നിന്ന് തുടങ്ങും ? ആർക്ക് നൽകും എന്നതിനെ കുറിച്ച് ആശയക്കുഴപ്പങ്ങളുണ്ടാകാം. നമ്മുടെ സഹജീവികളെ കൈപിടിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഫ്‌ളവേഴ്‌സ് ടിവി തുടങ്ങിയ ജീവകാരുണ്യ സംഘടനയായ ‘ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബിലൂടെ’ നിങ്ങൾക്ക് സഹായമെത്തിക്കാം.
ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബിന്റെ ഘടന
കേരളത്തിലെ ഓരോ താലൂക്കിലും ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബിന്റെ കോർഡിനേറ്റർമാരുണ്ടാകും. ഒരു താലൂക്കിൽ ഒരു പ്രധാന കോർഡിനേറ്ററും അതിന് താഴെ ഫാമിലി ക്ലബ് അംഗങ്ങളും എന്നതാണ് ഘടന. ഇവരെയെല്ലാം നിയന്ത്രിക്കാൻ ഒരു പ്രധാന കോർഡിനേറ്ററുണ്ട്. മൊത്തം അയ്യായിരത്തോളം പേരാണ് ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പ്രവർത്തനം
ട്വന്റിഫോർ ഹെൽപ്പ് ഡെസ്‌ക്കിൽ സഹായമഭ്യർത്ഥിച്ച് വരുന്ന ഫോൺകോളുകൾ, മറ്റ് വഴികളിലൂടെ ക്ലബിന് കിട്ടുന്ന സഹായമഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. അതത് താലൂക്കിലെ അംഗങ്ങൾ അന്വേഷിച്ച് ആവശ്യം ശരിയായത് എന്ന് ഉറപ്പുവരുത്തുന്നതിന് പുറമെ, അതത് വാർഡ് കൗൺസിലർമാരോട് അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷമാകും സഹായം വിതരണം ചെയ്യുക.
സഹായത്തിനായി ബന്ധപ്പെടാം
ട്വന്റിഫോർ ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെട്ട് സഹായമഭ്യർത്ഥിക്കാം. വിളിക്കേണ്ട നമ്പർ- 6235968942, 6235969503. ഇ-മെയിൽ വിലാസം – helpline@twentyfournews.com
കൂടുതൽ വിശദാംശങ്ങൾക്കായി ഫ്‌ളവേഴ്‌സ് ഫാമിലിയുടെ വെബ്‌സൈറ്റും ഫേസ്ബുക്ക് പേജും സന്ദർശിക്കാം. വെബ്‌സൈറ്റ് – http://flowersfamily.in
ഫേസ്ബുക്ക്- https://www.facebook.com/flowersfamilyofficial/
Story Highlights – all about flowers family club
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here