ഹൈദരാബാദിൽ ഓഫീസ് കത്തി ഒരു കോടി രൂപയുടെ നഷ്ടം; കാരണക്കാരനായത് ഒരു എലി; സിസിടിവി ദൃശ്യങ്ങൾ

CCTV rat fire office

കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈദരാബാദിലെ മിത്ര മോട്ടേഴ്സ് എന്ന കാർ സർവീസ് സെൻ്ററിൽ തീപിടുത്തം ഉണ്ടായി ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടായിരുന്നു. മൂന്ന് കാറുകളും തീയിൽ നശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിനുള്ള കാരണമെന്ന് കണ്ടെത്തി പൊലീസ് കേസ് ക്ലോസ് ചെയ്തു. ആറു മാസങ്ങൾക്ക് ശേഷം തീപിടുത്തതിനു കാരണമെന്തെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒരു എലിയാണ് ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

Read Also : പാർലമെന്റിന്റെ അനക്സ് കെട്ടിടത്തിൽ തീപിടിത്തം

ട്രൂത്ത് ലാബ്സ് എന്ന സ്വകാര്യ ഫോറൻസിക് ഏജൻസിയാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് എലിയെ കണ്ടെത്തിയത്. ഫെബ്രുവരി 7 പുലർച്ചെ ഷോറൂമിൽ ഒരു പൂജ നടന്നിരുന്നു. ഷോറൂമിലെ തൊഴിലാളികളിൽ ഒരാൾ ഒരു കൈവിളക്ക് കത്തിച്ചു പിടിച്ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ആ വിളക്ക് പാതിരാത്രി വരെ അണഞ്ഞില്ല. രാത്രി 11.51ന് കസ്റ്റമർ സർവീസ് മുറിയിലുള്ള മേശയിൽ ഒരു എലിയെ കാണാം.

11 55ന് എലി കത്തുന്ന എന്തോ ഒരു വസ്തുവുമായി (കൈവിളക്കിലെ തിരി എന്നാണ് സൂചന) ഒരു കസേരയുടെ അരികിലേക്ക് വരുന്നു.

നിമിഷങ്ങൾക്കകം കസേരയിൽ തീ പടരുന്നു. ഉടൻ എലി കത്തുന്ന വസ്തു താഴെയിടുന്നു.

12.06ഓടെ കസേരയിൽ പൂർണമായും തീ പടരുന്നു.

തുടർന്ന് കെട്ടിടത്തിൽ തീ പടരുകയായിരുന്നു.

Story Highlights CCTV shows how a rat set a Hyderabad office on fire causing Rs 1 cr loss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top