ഫാക്ട് ചെക്കിന് വേണ്ടി സംസ്ഥാന സർക്കാർ മുടക്കുന്നത് 13 ലക്ഷം!!!

കേരള സർക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം വിവാദത്തിൽ. കൊവിഡ് കാലത്തെ വ്യാജ വാർത്തകൾ കണ്ടെത്താൻ നിയോഗിച്ച ഉദ്യോഗസ്ഥരാണ് വിവാദത്തിലായിരിക്കുന്നത്. ഫാക്ട് ചെക്കിനായി സർക്കാർ വർഷം മുടക്കുന്നത് 13 ലക്ഷം രൂപയാണ്. അതും മൂന്ന് ജീവനക്കാർക്കുള്ള ശമ്പള ഇനത്തിലാണ് പണം ചെലവാക്കുന്നത്. ഒരു ഡിസൈനറും രണ്ട് സോഷ്യൽ മീഡിയ എഡിറ്ററുമാണ് ജീവനക്കാർ.

Read Also : കേരളത്തിലെ മഴക്കെടുതിയുടേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ; [24 Fact check]

സി ഡിറ്റ് ജീവനക്കാരെയാണ് ഫാക്ട് ചെക്ക് ഏൽപ്പിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക വെബ്‌സെറ്റും നിർമിച്ചു. ഫേസ്ബുക്കിലൂടെയും വാർത്ത നൽകിയിരുന്നു. പിആർഡി അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ നിലനിൽക്കെയാണ് ഈ അധിക ചെലവ്.

നേരത്തെ ഒരു പ്രമുഖ ദിനപത്രം നൽകിയ വാർത്ത വ്യാജമാണെന്ന് ഇവർ വിവരം നൽകിയിരുന്നു. സർക്കാരിന് എതിരായ വാർത്ത തെറ്റാണൊന്നാണ് കണ്ടെത്തി. എന്നാൽ പിന്നീടത് ശരിയാണെന്ന് തെളിഞ്ഞു. പ്രതിപക്ഷം അടക്കം ഇത് ഏറ്റെടുത്തിരുന്നു.

Story Highlights fact check department, state government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top