തന്റെ കീഴിൽ അശ്വിൻ മങ്കാദിംഗ് നടത്തില്ലെന്ന് പോണ്ടിംഗ്; കളിച്ചിരുന്നപ്പോൾ ഈ മാന്യത കണ്ടില്ലല്ലോ എന്ന് ആരാധകർ

കഴിഞ്ഞ സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റനും ഇന്ത്യൻ സ്പിന്നറുമായ ആർ അശ്വിൻ രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോസ് ബട്‌ലറെ മങ്കാദിംഗ് നടത്തിയത് വലിയ വിവാദമായിരുന്നു. ഈ സീസണിൽ ഡെൽഹി ക്യാപിറ്റൽസിൻ്റെ താരമാണ് അശ്വിൻ. ടീമിൻ്റെ പരിശീലകൻ മുൻ ഓസീസ് ക്യാപ്റ്റനായ റിക്കി പോണ്ടിംഗ്. തൻ്റെ കീഴിൽ അശ്വിൻ ആരെയും മങ്കാദിംഗ് നടത്തില്ലെന്നാണ് പോണ്ടിംഗ് പറയുന്നത്. എന്നാൽ, ഓസീസിനായി കളിച്ചിരുന്നപ്പോൾ ഈ മാന്യത കണ്ടില്ലല്ലോ എന്ന് ആരാധകർ ചോദിക്കുന്നു.
Read Also : ചൈനീസ് നിക്ഷേപമുള്ള ഡ്രീം ഇലവൻ ഐപിഎൽ മുഖ്യ സ്പോൺസർമാരായത് ശരിയല്ല; ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി
“ഇപ്പോൾ പിന്തിരിഞ്ഞ് നോക്കുമ്പോൾ നിയമത്തിനുള്ളിൽ നിന്നാണ് അത് ചെയ്തത് എന്ന് അശ്വിൻ പറയുമായിരിക്കും. അത് അദ്ദേഹത്തിനു ചെയ്യാം. എന്നാൽ അത് കളിയുടെ മാന്യതയ്ക്ക് നിരക്കുന്നതല്ല. കുറഞ്ഞ പക്ഷം ഡൽഹി ക്യാപിറ്റൽസിലെങ്കിലും ഞാൻ ആഗ്രഹിക്കുന്നത് അതല്ല.”- പോണ്ടിംഗ് പറഞ്ഞു.
എന്നാൽ, പോണ്ടിംഗിൻ്റെ പ്രസ്താവനക്കെതിരെ ആരാധകർ രംഗത്തെത്തി. കളിച്ചിരുന്നപ്പോൾ ഈ മാന്യത കണ്ടില്ലല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഓസീസ് ടീമിലെ സ്ലെഡ്ജർമാരിൽ ഒരാളായിരുന്നു പോണ്ടിംഗ്. ടീമിന് അനുകൂലമായി വിധി വരാൻ വേണ്ടി അമ്പയറെ സ്വാധീനിക്കാൻ ശ്രമിച്ച വ്യക്തിയാണ് എന്നും വിമർശനം ഉയരുന്നുണ്ട്.
Read Also : സ്മിത്ത് വരാൻ വൈകും; രാജസ്ഥാൻ റോയൽസിനെ ജയദേവ് ഉനദ്കട്ട് നയിക്കാൻ സാധ്യത
സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.
Story Highlights – Ponting warns Ashwin about ‘Mankading’ fans erupt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here