തിരുവനന്തപുരം ജില്ലയില്‍ 11 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

trivandrum covid

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ 11 പ്രദേശങ്ങള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലെ വെങ്ങാനൂര്‍, വാഴോട്ടുകോണം വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മാവോട്ടുകോണം, ചിറ്റിയൂര്‍കോട്, മച്ചേല്‍, ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ കീഴാറൂര്‍, കവലൂര്‍, പശുവന്നറ, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മൈനപ്പാറ, വെമ്പായം ഗ്രാമ പഞ്ചായത്തിലെ തേക്കട, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ പെരുമ്പഴുതൂര്‍ എന്നീ വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.

ഇവിടങ്ങളില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ ബാധകമായിരിക്കില്ല. പൊതു പരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളുടെ സമീപ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

അതേസമയം, രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്നു തിരുവനന്തപുരം കോര്‍പറേഷനു കീഴിലെ സൗത്ത് കോളനി റോഡ്, കുന്ന് ബംഗ്ലാവ് കോളനി (മുടവന്‍മുഗള്‍ വാര്‍ഡ്) എന്നീ പ്രദേശങ്ങളെയും നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഡീസന്റ് മുക്ക്, വാമനപുരം ഗ്രാമ പഞ്ചായത്തിലെ എട്ടിമൂട് എന്നീ വാര്‍ഡുകളെയും
കണ്ടെയ്ന്റ്മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

Story Highlights 11 more cantonment zones, Thiruvananthapuram district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top