ഇടുക്കിയിലും കൊവിഡ് മരണം; കോട്ടയത്ത് ചികിത്സയിലായിരുന്ന രോഗി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശി സുവർണഗിരി കുന്നുംപുറത്ത് ബാബു (58) ആണ് മരിച്ചത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ബാബുവിന് കൊവിഡ് പിടിപെട്ടത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

അതേസമയം, കാസർഗോട്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പൈവളിക തിമരടുക്കയിലെ അബ്ബാസ് (74) ആണ് മരിച്ചത്. ശ്വാസതടസവും പനിയും അനുഭവപ്പെട്ടതോടെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മൂന്ന് ദിവസം മുൻപ് കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ അബ്ബാസ് ചികിത്സ തേടിയിരുന്നു.

Story Highlights Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top