കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 136 പേര്‍ക്ക്

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 136 പേര്‍ക്കാണ്. 128 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ നാലു പേര്‍ വീതം കൊവിഡ് ബാധിതരായി.
സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വിജയപുരം ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 19 പേര്‍ക്ക് രോഗം ബാധിച്ചു. കോട്ടയം മുനിസിപ്പാലിറ്റി-16, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-8, അകലക്കുന്നം, തിരുവാര്‍പ്പ്, കിടങ്ങൂര്‍, പാമ്പാടി പഞ്ചായത്തുകള്‍-5 വീതം, ആര്‍പ്പൂക്കര, കൂരോപ്പട, മീനടം, കുമരകം, വാഴപ്പള്ളി പഞ്ചായത്തുകള്‍ -4 വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.
92 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി. നിലവില്‍ 977 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 2705 പേര്‍ക്ക് രോഗം ബാധിച്ചു. 1725 പേര്‍ രോഗമുക്തരായി. ആകെ 11004 പേര്‍ ജില്ലയില്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.
Story Highlights – covid confirmed 136 people in Kottayam district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here