ബോളിവുഡ് താരം ദിലീപ് കുമാറിന്റെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു

മുതിർന്ന ബോളിവുഡ് താരം ദിലീപ് കുമാറിന്റെ ഇളയ സഹോദരൻ അസ്‌ലം ഖാൻ കൊവിഡ് ബാധിച്ച് മരിച്ചു. 88 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈ ലീലാവതി ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

Read Also :കൊവിഡ് പേടി; ബന്ധുക്കൾ കൈയൊഴിഞ്ഞ ഭർത്താവിന്റെ മൃതദേഹം സംസ്‌കരിച്ച് ഭാര്യ

കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അസ്‌ലം ഖാനേയും മറ്റൊരു സഹോദരൻ ഇഷാൻ ഖാനേയും ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരുടേയും ഓക്‌സിജൻ സാച്ചുറേഷൻ 80 ശതമാനത്തിൽ താഴെയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട അസ്‌ലം ഖാനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയായിരുന്നു. അസ്‌ലം ഖാന് കൊവിഡിന് പുറമേ പ്രമേഹം, രക്തസമ്മർദം, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾ ഉണ്ടായിരുന്നു.

Story Highlights Aslam khan, Dileep kumar, corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top