പത്തനംതിട്ടയിൽ വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പത്തനംതിട്ടയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇലന്തൂർ സ്വദേശി അലക്‌സാണ്ടർ ആണ് മരിച്ചത്. 76 വയസായിരുന്നു. അർബുദ ബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പത്തനംതിട്ടയിൽ ഇന്നലെയും മരണം റിപ്പോർട്ട് ചെയ്തിരുന്നു.
Read Also :കൊവിഡ് രണ്ട് വർഷത്തിനുള്ളിൽ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന
പത്തനംതിട്ടയിൽ ഇന്നലെ 78 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്ന് വന്നതും 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 67 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ ഇതുവരെ ആകെ 2405 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1283 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ ഒൻപതു പേർ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 1881 ആണ്. പത്തനംതിട്ട ജില്ലക്കാരായ 514 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 499 പേർ ജില്ലയിലും, 15 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
Story Highlights – Coronavirus, Covid death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here