കൊവിഡ് രണ്ട് വർഷത്തിനുള്ളിൽ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപനം രണ്ട് വർഷത്തിനുള്ളിൽ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന.
1918 ൽ പടർന്നു പിടിച്ച സ്പാനിഷ് ഫ്‌ളൂ രണ്ട് വർഷം കൊണ്ടാണ് ഇല്ലാതായത്. എന്നാൽ സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡിനെ ചെറുക്കാൻ രണ്ട് വർഷം വേണ്ടി വരില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസുസ് പറഞ്ഞു.
രോഗം പടർന്നു പിടിക്കാനുള്ള ശൃംഖല മുൻപത്തെ അപേക്ഷിച്ച് കൂടുതലാണ്. ദേശീയ ഐക്യവും ലോക സാഹോദര്യവും പ്രധാനപ്പെട്ടതാണെന്നും ടെഡ്രോസ് അഥാനം ഗബ്രിയേസുസ് പറഞ്ഞു. കൊവിഡ് ജീവന് ഭീഷണിയായി നിൽക്കുമ്പോൾ പിപിഇ കിറ്റിൽ അഴിമതി നടത്തുന്നത് കൊലപാതകത്തിന് തുല്യമാണ്. പിപിഇ കിറ്റ് ഇല്ലാതെ ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുകയാണെങ്കിൽ അവരുടെ ജീവൻ അപകടത്തിലാകും. അതിനുള്ള സാഹചര്യമുണ്ടാകരുതെന്നും ഗബ്രിയേസുസ് വ്യക്തമാക്കി.
Read Also :രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; ബംഗളൂരുവിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു
കൊവിഡ് വ്യാപനം തടയാൻ ലോക ജനത ഒരുമിച്ച് നിൽക്കണമെന്ന് ലോകാരോഗ്യ സംഘടന എപ്പിഡെമോളജിസ്റ്റ് മാരിയ വാൻ പറഞ്ഞു. കൊവിഡ് വൈറസിലുണ്ടാകുന്ന മാറ്റങ്ങൾ അറിയാൻ സാധിക്കണമെന്നും അതിന് കൂടുതൽ പഠനങ്ങൾ നടത്തണമെന്നും മാരിയ വാൻ കൂട്ടിച്ചേർത്തു.
Story Highlights – World Health Organisation (WHO), Coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here