Advertisement

സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം

August 22, 2020
Google News 2 minutes Read

സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം. കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട എല്ലാവരും ഇനി മുതല്‍ ക്വാറന്റീനില്‍ പോകേണ്ടതില്ല. ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം ക്വാറന്റീനില്‍ പോയാല്‍ മതിയെന്നും മറ്റുള്ളവര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മുന്‍കരുതലെടുക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

സമ്പര്‍ക്കപ്പട്ടികയെ രണ്ടായി തിരിച്ച് ക്വാറന്റീന്‍ നടപ്പാക്കാനാണ് പുതിയ മാര്‍ഗരേഖ നിര്‍ദേശിക്കുന്നത്. രോഗിയുമായി ഒരു മീറ്ററിനുള്ളില്‍ 15 മിനിറ്റില്‍ കൂടുതല്‍ ഇടപെട്ടവരും രോഗിയെ സ്പര്‍ശിച്ചവരും രോഗിയുടെ വീട്ടില്‍ താമസിച്ചവരും ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെടും. മാസ്‌ക്ക് ഉപയോഗിക്കാതെയും കൈകള്‍ സാനിറ്റൈസ് ചെയ്യാതെയും രോഗിയുടെ വസ്ത്രങ്ങള്‍ എടുത്തവരും ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. ഇവര്‍ 14 ദിവസം ക്വാറന്റീനിയില്‍ പോകണം.

സമ്പര്‍ക്കപ്പട്ടികയിലെ മറ്റുള്ളവരെല്ലാം ലോ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇവര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും മാസ്‌ക്ക് ധരിച്ച് വ്യക്തി ശുചിത്വം പാലിക്കുകയും വേണം. വിവാഹം പോലുള്ള സാമൂഹിക കൂടിച്ചേരലുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. രോഗം മാറി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ ഏഴു ദിവസം അനാവശ്യ യാത്രകള്‍ ഒഴവക്കണമെന്നും മറ്റുള്ളവരുമായി ഇടപെടരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കേരളത്തിനു പുറത്തു വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസത്തെ ക്വാറന്റീനില്‍ പോകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Story Highlights Change in covid Quarantine Guidelines in the State

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here