കൊവിഡ് ബാധിതർക്ക് വീടുകളിൽ ചികിത്സ; മാതൃകയായി കാസർഗോഡ്

കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോൾ ചികിത്സാരംഗത്ത് കേരളത്തിന് മാതൃകയായി കാസർഗോഡ്. ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെ വീടുകളിൽ ചികിത്സിക്കാമെന്ന സംസ്ഥാന സർക്കാർ മാർഗനിർദേശം ജില്ലയിൽ വിജയകരമായി നടപ്പാക്കുകയാണ്. കൃത്യമായ ആസൂത്രണം നടത്തിയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും വീടുകളിൽ ചികിത്സ ആരംഭിച്ചത്.

വീട്ടിൽ കഴിയുന്ന കൊവിഡ് രോഗികളിൽ ഒരാളാണ് നീലേശ്വരത്തെ ബാങ്ക് ജീവനക്കാരനായ സനു. വീട്ടിൽ കഴിയുന്നതിന്റെ സുരക്ഷിതത്വവും ആത്മവിശ്വാസവുമാണ് സനു പങ്കുവച്ചത്. സംസ്ഥാനത്താദ്യമായി കാസർഗോഡ് ജില്ലയിൽ ലക്ഷണമില്ലാത്ത രോഗികൾക്ക് ഈ മാസം പത്ത് മുതലാണ് വീട്ടിൽ ചികിത്സ ആരംഭിച്ചത്. ആദ്യ ദിനം പത്ത് പേരെ തെരഞ്ഞെടുത്തു. 263 പേർക്കാണ് ഇതുവരെ വീട്ടിൽ ചികിത്സയൊരുക്കിയത്. ഇതിൽ 42 പേർ കഴിഞ്ഞ ദിവസം രോഗമുക്തരായി. നിലവിൽ 221 പേരാണ് ഇത്തരത്തിൽ ചികിത്സയിലുള്ളത്.

Read Also : രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; ബംഗളൂരുവിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു

പത്ത് വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള മറ്റ് രോഗങ്ങളില്ലാത്ത ഗർഭിണികളല്ലാത്തവർക്കാണ് സ്വന്തം വീട്ടിൽ തന്നെ കഴിയാനാവുക. മാനസികാവസ്ഥയും സാഹചര്യങ്ങളും മനസിലാക്കിയ ശേഷമാണ് രോഗികളെ തെരഞ്ഞെടുക്കുന്നതെന്നും ഓരോരുത്തരോടും കൃത്യമായ ഇടവേളകളിൽ ആരോഗ്യാവസ്ഥ ചോദിച്ചറിയുമെന്നും ഡിഎംഒ ഡോ രാംദാസ് വ്യക്തമാക്കി.

Story Highlights covid, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top