പെട്ടിമുടിയോട് വിട… പുതിയ ദൗത്യത്തിനായി ധനുഷ്‌കയുടെ കുവി പൊലീസിലേക്ക്…

പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽ നിന്നും കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളർത്തുനായ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. പെട്ടിമുടിയിൽ മനുഷ്യനും വളർത്തുനായയുമായുള്ള സ്നേഹത്തിന്റെയും അത്മബന്ധത്തിന്റെയും പ്രതീകമായിരുന്നു ആ കാഴ്ചകൾ. ഇപ്പോഴിതാ പെട്ടിമുടിയോട് താൽക്കാലികമായി വിടപറയുകയാണ് കുവി. പുതിയ ദൗത്യങ്ങൾക്കായി ഇനി മുതൽ ഇടുക്കി ഡോഗ് സ്‌ക്വാഡിൽ കുവിയും ഉണ്ടാകും പുതിയ റോളിൽ.

തന്റെ കളികൂട്ടുകാരിയെ നഷ്ടപ്പെട്ട കുവി പെട്ടിമുടിയിൽ ദിവസങ്ങളോളം അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നു. ദുരന്തഭൂമിയിൽ തളർന്നുറങ്ങുന്ന കുവിയെ ശ്രദ്ധയിൽപ്പെട്ട ജില്ല ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ കുവിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിക്കുകയും മേൽ നടപടികൾക്കായി കാര്യങ്ങൾ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയുമായിരുന്നു.

എന്നാൽ, അജിത് മാധവന്റെ ശ്രമങ്ങൾക്ക് ഒടുവിൽ ഫലം കണ്ടുവെന്ന് തന്നെ പറയാം. കുവിയെ കേരള പൊലീസിന്റെ ഭാഗമാകാൻ മേൽ അനുമതി ലഭിച്ചു. കൂവിയ്ക്ക് ഇനി മുതൽ കാക്കിയുടെ കാവൽ ഒരുങ്ങുകയാണ്. ദുരന്തത്തിൽ അകപ്പെട്ട ഉടമസ്ഥതരയും വീട്ടിലെ കളിക്കൂട്ടുകാരിയെയും തിരഞ്ഞു നടന്ന കുവി സ്നേഹത്തിന്റെയും കടപ്പാടിന്റെയും പര്യായമായി മാറിയിരുന്നു.

Story Highlights -Dhanushka’s kuvi , Pettimudi, dog squad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top