മലയാളം സർവകലാശാല ഭൂമി വിവാദം; ഗവർണർക്ക് പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ്

മലയാളം സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടം പണിയാൻ സർക്കാർ വാങ്ങിയ ഭൂമിയുടെ ഉടമകൾക്ക് തുക നൽകുന്ന നടപടികൾ നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകി.യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. സിദ്ധീഖ് പന്താവൂരാണ് പരാതി നൽകിയത്. തിരൂർ താലൂക്കിലെ വെട്ടം വില്ലേജിലാണ് ഭൂമി.

ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച വിദഗ്ധ സമിതി നിർദ്ദിഷ്ട ഭൂമിയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നിർമാണപ്രവർത്തി സാധ്യമല്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ വിധി പ്രസ്താവിക്കുകയും ചെയ്തു.

Read Also : ഫെലോഷിപ്പ് അനുവദിക്കുന്നില്ല; മലയാളം സർവകലാശാലയിലെ ഗവേഷണ പദ്ധതികൾ താളം തെറ്റുന്നു

ഈ ഭൂമി ഏറ്റെടുക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്ന് പരാതിയിൽ സൂചിപ്പിച്ചു. ഈ ഭൂമി ഇടപാടിലേക്ക് ബാക്കി തുക നൽകണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. വിഷയത്തിൽ ഗവർണർ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയതെന്ന് അഡ്വ. സിദ്ദീഖ് പന്താവൂർ അറിയിച്ചു.

അതേസമയം മുസ്ലിം ലീഗും വിവാദത്തിൽ ഇടപെട്ടിട്ടുണ്ട്. നിലവിൽ സർക്കാർ അനുവദിച്ച തുക തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎൽഎ സി മമ്മുട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകും. കൂടാതെ ഭൂമി വിവാദത്തിലെ മന്ത്രി കെ ടി ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നുമാണ് വിവരം.

Story Highlights malayalam university, land issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top