ലൈഫ് മിഷൻ വിവാദം; യു വി ജോസിനോട് സർക്കാർ റിപ്പോർട്ട് തേടി

ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ടു സിഇഒ യു വി ജോസിനോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഉപകരാർ പുറത്തുവന്നതിന് പിന്നാലെ മന്ത്രി എ സി മൊയ്തീനാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. മന്ത്രിയുടെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് റിപ്പോർട്ട് തേടിയത്.
യൂണിടാകും കോൺസുലേറ്റും തമ്മിലുള്ള കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് യു വി ജോസ് മന്ത്രിയെ അറിയിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റിനു വേണ്ടി യൂണിടാക്കുമായി കരാർ ഒപ്പിട്ടത് യുഎഇ കോൺസുൽ ജനറലാണ് എന്നതടക്കമുള്ള വിവരങ്ങളായിരുന്നു കരാറിൽ ഉണ്ടായിരുന്നത്.
അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് റെഡ് ക്രസൻറിന് വേണ്ടി യൂണിടാക്കുമായി കരാർ ഒപ്പിട്ടത് യുഎഇ കോൺസൽ ജനറൽ എന്ന വിവരം പുറത്തുവന്നു. ആശുപത്രി നിർമാണത്തിന് എറണാകുളത്തെ സേവ് വെൻച്വറുമായും കരാർ ഒപ്പിട്ടതും യുഎഇ കോൺസൽ ജനറൽ തന്നെയാണ്. ടെണ്ടറിലൂടെയാണ് കമ്പനികളെ കണ്ടെത്തിയതെന്ന് കരാറിൽ വ്യക്തമാക്കുന്നുണ്ട്.
Read Also : ലൈഫ് മിഷൻ; സർക്കാർ രേഖകൾക്കായി വീണ്ടും നോട്ടിസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
2019 ജൂലൈ 11നാണ് സംസ്ഥാന സർക്കാരും റെഡ് ക്രസൻറുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഇതിന് പിന്നാലെയാണ് ജൂലൈ 31ന് റെഡ ്ക്രസൻറും യൂണിടാക് ബിൽഡേഴ്‌സുമായുള്ള കരാർ. ഫ്‌ളാറ്റിനായി പണം മുടക്കുന്നത് റെഡ്ക്രസൻറാണെന്നും പണി തുടങ്ങുമ്പോൾ സ്ഥലത്ത് ഇക്കാര്യം ബോർഡിൽ പ്രദർശിപ്പിക്കണമെന്നും കരാറിലുണ്ട്.
140 ഓളം അപ്പാർട്ടുമെൻറുകൾ ഉള്ള ഫ്‌ളാറ്റ് സമുച്ചയമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ടെണ്ടറിൽ മികച്ച ക്വട്ടേഷൻ അടിസ്ഥാനത്തിലാണ് യൂണിടാകിനെ കണ്ടെത്തിയതെന്നും വ്യക്തമാക്കുന്നു. 70 ലക്ഷം ദിർഹത്തിൻറേതാണ് കരാർ. നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് നിർമാണ പ്രവർത്തനം നടത്തണമെന്നും നിബന്ധനയുണ്ട്. മുപ്പത് ലക്ഷം ദിർഹത്തിന് ആശുപത്രി നിർമിക്കാൻ എറണാകുളത്തെ സെയ്ൻ വെൻച്വർ എന്ന കമ്പനിയുമായാണ് കരാർ. കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രി നിർമിക്കാനുള്ള ഈ കരാറും ഒപ്പിട്ടിരിക്കുന്നത് യുഎഇ കോൺസുലർ ജനറലാണ്. ടെണ്ടറിലൂടെയാണ് ഈ കമ്പനിയെയും തിരഞ്ഞെടുത്തതെന്നും രേഖകൾ വ്യക്തമാക്കുന്നു. റെഡ്ക്രസൻറിനു വേണ്ടി യുഎഇ കോൺസുലേറ്റർ കരാറിൽ ഒപ്പിട്ടത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റും യുണി ടാക്കും ചേർന്നുള്ള കരാറിന്റെ പകർപ്പ് പുറത്തായിരുന്നു. 2019 ജൂലൈ 31നാണ് കരാർ ഒപ്പിട്ടത്. ഏഴ് മില്യൺ ദർഹത്തിന്റെ കരാറാണ് ഒപ്പിട്ടതെന്നും വിവരം. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രേഖകൾ സർക്കാർ കൈമാറി. വിവിധ ഏജൻസികളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Story Highlights – uv jose, life mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here