Advertisement

ഹോർഡിങ്ങുകളുടെ പേരിൽ തർക്കം; ധോണി-രോഹിത് ആരാധകർ തമ്മിൽ കയ്യാങ്കളി

August 23, 2020
Google News 3 minutes Read
Dhoni Rohit Fans Fight

വിരമിച്ച മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെയും ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയുടെയും ആരാധകർ തമ്മിൽ കയ്യാങ്കളി. ഹോർഡിങ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. സംഭവം മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also : ചൈനീസ് നിക്ഷേപമുള്ള ഡ്രീം ഇലവൻ ഐപിഎൽ മുഖ്യ സ്പോൺസർമാരായത് ശരിയല്ല; ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി

മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലാണ് സംഭവം. എംഎസ് ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തിൻ്റെ ആരാധകർ ധോണിയുടെ ഒരു കൂറ്റൻ ഹോർഡിങ് ഉയർത്തി. വെള്ളിയാഴ്ച രോഹിത് ശർമ്മക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ലഭിച്ചതിനു പിന്നാലെ അദ്ദേഹത്തിൻ്റെ ആരാധകരും ഹോർഡിങ് ഉയർത്തി. ഈ ഹോർഡിങുകളെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. തുടർന്ന് ഇത് കയ്യാങ്കളിയിലെത്തി. ഇതിനിടെ ധോണി ആരാധകരിൽ പെട്ട ഒരാൾ രോഹിതിൻ്റെ ഹോർഡിങ് വലിച്ചു കീറി. തർക്കം മൂർച്ഛിച്ചതിനു പിന്നാലെ ധോണി ആരാധകർ ഒരു രോഹിത് ആരാധകനെ കരിമ്പിൻ തോട്ടത്തിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കരിമ്പ് കൊണ്ട് ഇയാളെ ഇവർ മർദ്ദിച്ചു എന്നാണ് സൂചന.

സംഭവത്തെ തുടർന്ന് ഇരു ഹോർഡിങുകളും പൊലീസ് നീക്കം ചെയ്തു. പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.

Read Also : ഐപിഎൽ മുഖ്യ സ്പോൺസർമാരായി ഡ്രീം ഇലവൻ; കരാർ തുക 222 കോടി

അതേ സമയം, താരങ്ങൾ കൊവിഡ് ഇടവേളക്ക് ശേഷം ആദ്യമായി പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാനൊരുങ്ങുകയാണ്. ഐപിഎലിലൂടെയാണ് ധോണിയും രോഹിതും അടങ്ങുന്ന താരങ്ങൾ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുക. സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Story Highlights – MS Dhoni And Rohit Sharma Fans Fight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here