ഇന്നത്തെ പ്രധാന വാർത്തകൾ (23-08-2020)
രാജ്യത്ത് 30 ലക്ഷം കടന്ന് കൊവിഡ് ബാധിതരുടെ എണ്ണം
രാജ്യത്ത് 30 ലക്ഷം കടന്ന് കൊവിഡ് ബാധിതർ. 25 ലക്ഷത്തിൽ നിന്ന് 30 ലക്ഷം കടക്കാനെടുത്തത് എട്ട് ദിവസം മാത്രമാണ്. ആകെ മരണങ്ങൾ 56,000 പിന്നിട്ടു.
മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം
മലപ്പുറത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തൂത സ്വദേശി മുഹമ്മദാണ് (85) മരിച്ചത്. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം എന്നിവ അദ്ദേഹത്തെ അലട്ടിയിരുന്നു.
പത്തനംതിട്ടയിലും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ട് കൊവിഡ് മരണം
മലപ്പുറത്തിന് പിന്നാലെ ഇന്ന് പത്തനംതിട്ടയിലും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോട്ടാങ്ങൽ കുളത്തൂർ ദേവസ്യ ഫിലിപ്പോസാണ് മരിച്ചത്. 54 വയസായിരുന്നു.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. തെലങ്കാനയിൽ രോഗികൾ ഒരു ലക്ഷം കടന്നു.
Story Highlights – todays news headlines august 23
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here