Advertisement

ട്രാൻസിന് ശേഷം തമിഴിൽ അരങ്ങേറ്റത്തിന് അൻവർ റഷീദ്; തിരക്കഥ മിഥുൻ മാനുവൽ തോമസ്

August 24, 2020
Google News 1 minute Read

ട്രാൻസിന് ശേഷം അൻവർ റഷീദ് പുതിയ സിനിമ ഒരുക്കുന്നു. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് മറ്റൊരു സംവിധായകനായ മിഥുൻ മാനുവൽ തോമസാണ്. എന്നാൽ മലയാളത്തിൽ അല്ല സിനിമയൊരുക്കുന്നത് എന്നതാണ് ഇക്കാര്യത്തെ ശ്രദ്ധേയമാക്കുന്നത്. ഈ കൂട്ടുകെട്ട് ചിത്രമൊരുക്കുന്നത് തമിഴിലാണ്.

Read Also : ട്രാൻസിന് സെൻസർ ബോർഡ് കത്രിക വയ്ക്കുമോ? നാളെ ചിത്രം മുംബൈയിൽ പുനഃപരിശോധനയ്ക്ക്

കൈതി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അർജുൻ ദാസാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. അൻവർ റഷീദ് ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണിത്. മിഥുൻ മാനുവൽ തോമസാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അൻവർ റഷീദിന്റെ അവസാന ചിത്രം ട്രാൻസ് വൻവിജയമായിരുന്നു. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ നായകൻ. നസ്രിയ നസീം, വിനായകൻ, ഗൗതം വസുദേവ് മേനോൻ, ചെമ്പൻ വിനോദ് തുടങ്ങി വലിയ താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു.

Story Highlights midhun manual thomas, anwar rasheed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here