നിയമസഭയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം; ബിജെപി നേതാക്കളെ അറസ്റ്റു ചെയ്തു

നിയമസഭയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി നേതാക്കളെ അറസ്റ്റു ചെയ്തു നീക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വി വി രാജേഷ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് അറസ്റ്റു ചെയ്തത്. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാക്കൾ പ്രതിഷേധിച്ചത്.

നിയമസഭയ്ക്ക് മുന്നിൽ ഒ രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിലാണ് നേതാക്കൾ പ്രതിഷേധിച്ചത്. സർക്കാരിനെതിരെ പ്ലക്കാർഡ് ഉയർത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്ത നേതാക്കൾ നിയമസഭയ്ക്ക് മുന്നിൽ കുത്തിയിരുന്നു. പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ തയ്യാറായില്ല. തുടർന്ന് പൊലീസ് നേതാക്കളെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

Story Highlights K Surendran, V V Rajesh, BJP Protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top