മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒ രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധം

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപി എംഎൽഎ ഒ രാജഗോപാലിന്റെ നേതൃത്വത്തിൽ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം. ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ, ബിജെപി നേതാവ് വി വി രാജേഷ് ഉൾപ്പെടെയുള്ള നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യന്ത്രിക്കെതിരെ ബാനർ ഉയർത്തിയാണ് ബിജെപിയുടെ പ്രതിഷേധം.

അതേസമയം, പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷത്തു നിന്ന് വി ഡി സതീശൻ എംഎൽഎ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. സ്വർണക്കടത്ത്, ലൈഫ് മിഷൻ, ഓണക്കിറ്റ് തുടങ്ങിയ വിവാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശൻ പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനത്ത് മൂന്നാംകിട കള്ളക്കടത്ത് സംഘം വളർന്നു വരുന്ന സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് അതിന് ചുക്കാൻ പിടിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു. സർക്കാരിന്റെ വകുപ്പുകൾ കൈയിലിട്ട് അമ്മാനമാടുന്ന പ്രിൻസിപ്പൽ സെക്രട്ടറിയെ തന്നെ കള്ളക്കടത്തുകാർ കൈയിലാക്കി. മുഖ്യമന്ത്രി നേതൃത്വം നൽകുന്ന വകുപ്പിൽ പിൻവാതിലിലൂടെ നിയമനം നടക്കുമ്പോഴും മുഖ്യമന്ത്രി അത് അറിഞ്ഞില്ലെന്ന് പറയുന്നു. ആർക്കും വരുതിയിൽ ആക്കാൻ പറ്റുന്ന ഓഫീസായി, മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.

Read Also : സ്വർണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസെന്ന് വി ഡി സതീശൻ; സഭയിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം

വി ഡി സതീഷൻ എംഎൽഎ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും സർക്കാരിനെതിരെ ആഞ്ഞടിച്ചു. ഇത് അവതാരങ്ങളുടെ കാലമാണെന്നും പിണറായി സർക്കാരിന്റെ ഭരണം അവതാരങ്ങളുടെ പിൻബലത്തിലാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

Story Highlights O Rajagopal, Adjournment motion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top