സഭാ കവാടത്തിൽ ചാണകം മെഴുകി പൂക്കളമിട്ട് പ്രതിഷേധം; അറസ്റ്റ്

man lays flower carpet before assembly

നിയമസഭയ്ക്ക് മുന്നിൽ ഒറ്റയാൾ പ്രതിഷേധം. സഭാ കവാടത്തിൽ പൂക്കളം ഇട്ട് പ്രതിഷേധിക്കാൻ എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കാട്ടാക്കടയിൽ പൂ വ്യാപാരിയായ ഷാജി ദാസാണ് പ്രതിഷേധവുമായെത്തിയത്. ഒൻപത് മണിക്ക് നയമസഭ തുടങ്ങി ഇരുപത് മിനിറ്റിന് ശേഷമാണ് ഷാജി എത്തുന്നത്.

വന്നയുടൻ ഷാജി ഗേറ്റിന് മുമ്പിൽ ചാണകം മെഴുകി പൂക്കളമിട്ട് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കേരളത്തിലെ പൂ വ്യാപാരികൾക്കു വേണ്ടിയാണ് പ്രതിഷേധമെന്ന് ഷാജി പറയുന്നു. കോൺഗ്രസ് നേതാവും കാട്ടാക്കട മുൻ പഞ്ചായത്തംഗവുമാണ് ഷാജിദാസ്.

Story Highlights flower, assembly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top