ചൈനയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ സൈനിക നീക്കം പരിഗണനയിലെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്

ലഡാക്ക് സംഘര്‍ഷത്തില്‍ ചര്‍ച്ചയും നയതന്ത്ര മാര്‍ഗവും പരാജയപ്പെട്ടാല്‍ സൈനിക നടപടിയിലേക്ക് നീങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ നടത്തുന്ന മാര്‍ഗങ്ങള്‍ ദൗര്‍ബല്യമായി കാണേണ്ടതില്ലെന്നും സംയുക്ത സേനമേധാവി പറഞ്ഞു. രണ്ട് സൈന്യങ്ങളും തമ്മിലുള്ള ചര്‍ച്ചയും നയതന്ത്ര മാര്‍ഗവും പരാജയപ്പെട്ടാല്‍ മാത്രമേ സൈനിക മാര്‍ഗം പരിഗണിക്കുവെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ അതിക്രമങ്ങള്‍ സംഭവിക്കുന്നത് അതിന്റെ വിന്യാസത്തെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകള്‍ കാരണമാണെന്ന് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. സൈനിക നീക്കത്തിന് ഏത് സമയവും സൈന്യം തയാറാണ്. പ്രതികൂല കാലാവസ്ഥലയിലും നിയന്ത്രണ രേഖയില്‍ സ്ഥാനം ഉറപ്പിക്കാന്‍ സൈന്യത്തിനു കഴിയുമെന്നും ജനറല്‍ റാവത്ത് പറഞ്ഞു. അതിര്‍ത്തിയിലെ ചൈനീസ് അതിക്രമം തടയാനുള്ള സൈനിക മാര്‍ഗം ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതൊക്കെ സാധ്യതകളാണ് പരിഗണിക്കുക തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
Story Highlights – Military action under consideration if talks fail; Bipin Rawat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here