‘ഒന്നുകിൽ അന്വേഷിക്കണം, അല്ലെങ്കിൽ എന്നെ അറസ്റ്റ് ചെയ്യണം’; മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ആരോപണത്തിൽ പിടി തോമസ്

നിയമസഭയിൽ ഭരണപക്ഷത്തെ വെല്ലുവിളിച്ച് പിടി തോമസ് എംഎൽഎ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ താൻ ഉന്നയിച്ച ആരോപണം ഒന്നുകിൽ അന്വേഷിക്കണം അല്ലെങ്കിൽ തനിക്കെതിരെ കേസ് എടുക്കണമെന്ന് പി.ടി തോമസ് എംഎൽഎ പറഞ്ഞു.
താൻ ആരോപണം ഉന്നയിച്ചത് പിന്നാലെ കമ്പനിയുടെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. പി.ഡബ്ല്യു.സി, രവിപിള്ള എന്നിവരുമായി ബന്ധപ്പെട്ട പല ഇടപാടുകളും പുറത്തുവന്നു എന്നും പിടി തോമസ് എംഎൽഎ പറഞ്ഞു.
അതേസമയം, സഭയിൽ അവിശ്വാസപ്രമേയത്തിന് മേലുള്ള ഭരണ-പ്രതിപക്ഷത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനത്തിന് ഭരണപക്ഷം മറുപടി നൽകി പ്രതിരോധിക്കുന്നുണ്ട്. വി.ഡി സതീശൻ വില്യം ഷെയ്ക്ക്‌സ്പിയറിന്റെ മാർക്ക് ആന്റണിയെ ഉദ്ധരിച്ചാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. തിരുവനന്തപുരം വിമാനത്താവള വിഷയം, സ്വർണക്കടത്ത്, തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ആരോപണമുന്നയിച്ചു.
Story Highlights – pt thomas mla against cm daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here