Advertisement

തിരുവനന്തപുരം വിമാനത്താവള ബിഡ് ദുരൂഹമെന്ന് ചെന്നിത്തല; ദൗർഭാഗ്യകരമായ പരാമർശമെന്ന് മുഖ്യമന്ത്രി

August 24, 2020
Google News 1 minute Read
ramesh chennithala and cm on adani issue assembly

തിരുവനന്തപുരം വിമാനത്താവള പ്രമേയം അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്‌പോര്. സംസ്ഥാന സർക്കാരിന്റെ താല്പര്യം പരിഗണിക്കാതെയാണ് വിമനത്താവളം സ്വകാര്യ വത്കരിച്ചതെന്ന് പ്രമേയം അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വിമാനത്താവള ബിഡ് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കേന്ദ്രസർക്കാർ തീരുമാനം പുനഃ പരിശോധിക്കണമെന്നാണ് പ്രമേയം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം സംസ്ഥാനത്തിന് നൽകണം എന്നും പ്രമേയത്തിൽ പറയുന്നു. കേന്ദ്ര തീരുമാനം പൊതുജന വികാരത്തിന് എതിരാണെന്നും അത് കേന്ദ്രത്തെ നേരത്തെ അറിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനത്തിന് ഒരു ന്യായീകരണവും ഇല്ല.

എന്നാൽ പൊതുവായ വിഷയംങ്ങളിൽ എന്നും സർക്കാർ നിലപാടിന് ഒപ്പം പ്രതിപക്ഷം നിന്നിട്ടുണ്ടെന്ന് പറഞ്ഞ രമേശ് ചെന്നിത്തല വിമാനത്താവള വിഷയത്തിലും സമാന നിൽപാട് ആണ് കൈക്കൊണ്ടതെന്ന് പറഞ്ഞു. സർവകക്ഷി യോഗത്തിലും പ്രതിപക്ഷം സഹകരിച്ചു.

എന്നാൽ പിന്നീടാണ് സർക്കാരിന്റെ വഞ്ചനാത്മക നിലപാട് വെളിയവായതെന്നും പരസ്യമായി അദാനിയെ എതിർക്കുന്ന സർക്കാർ രഹസ്യമായി സഹായിക്കുകയാണെന്നും ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ നിലപാട് വഞ്ചനാപരമാണെന്നും സർക്കാർ നടത്തിയത് ക്രിമിനൽ ഗൂഢാലോചനയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

സിബിഐ അന്വേഷണം നേരിടുന്ന കുപ്രസിദ്ധമായ കമ്പനിയിൽ നിന്നാണ് സർക്കാർ നിയമോപദേശം തേടിയത്. കൂടിയാലോചന ഇല്ലാതെയാണ് സർക്കാർ ബിഡിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവിന്റെത് ദൗർഭാഗ്യകരമായ പരാമർശമാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. സ്വന്തം നില വെച്ചു മറ്റുള്ളവരെ അളക്കരുതെന്നും രഹസ്യമായി ഒരു നിലയും പരസ്യമായി മറ്റൊരു നിലയും സ്വീകരിച്ചവർക്ക് എല്ലാവരും അങ്ങനയേ കാണാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ പ്രതിപക്ഷം അളക്കുന്നുവെന്ന് തുറന്നടിച്ച മുഖ്യമന്ത്രി സാധാരണ നിലയിൽ ഉള്ള സംസ്‌കാരം പ്രതിപക്ഷം കാണിക്കണമെന്നും കൂട്ടിച്ചേർത്തു.

എന്നാൽ പ്രമേയത്തിന്റെ അന്തസത്ത ഉൾക്കൊള്ളുന്നുവെന്നും പൊതു ജനതാൾപര്യം മുൻനിർത്തി പ്രമേയത്തെ പിന്തുണകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തുടർന്ന് പ്രമേയം ഐഖ്യകണ്‌ഠേന പാസാക്കി.

Story Highlights Ramesh Chennithala, Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here