പെൺകുട്ടിക്ക് പഠിക്കാൻ പണം നൽകി ടെയ്‌ലർ സ്വിഫ്റ്റ്; കൈയടിച്ച് സോഷ്യൽ മീഡിയ

അമേരിക്കൻ ഗായികയായ ടെയ്‌ലർ സ്വിഫ്റ്റിന്റെ പാട്ടുകൾ എല്ലാവർക്കും ഇഷ്ടമാണ്. ഗായിക സാമൂഹിക പ്രവർത്തനങ്ങളുടെ കാര്യത്തിലും മുൻപന്തിയിൽ തന്നെ. അവസാനമായി താരം ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പണം നൽകിയത്. താരം വിറ്റോരിയ മാരിയോ എന്ന പെൺകുട്ടിയെ സഹായിക്കാനായി പണം നൽകിയതിനെ സമൂഹ മാധ്യമത്തിൽ ആളുകൾ അഭിനന്ദിക്കുകയാണ്.
ടെയ്‌ലർ പണം നൽകിയത് വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു പെൺകുട്ടിയുടെ പ്രതികരണം. ടെയ്‌ലർ തന്റെ കഥ കേട്ടതിൽ സന്തോഷമുണ്ടെന്നും താത്കാലികമായി പഠനത്തിനാവശ്യമായ തുക ലഭിച്ചിട്ടുണ്ടെന്നും വിറ്റോരിയ പറഞ്ഞു. ടെയ്‌ലർ സ്വിഫ്റ്റ് പണം നൽകിയതിന് ശേഷം സംഭാവന നൽകാൻ സന്നദ്ധരായി നിരവധി പേർ എത്തി. അതിനാൽ വിദ്യാഭ്യാസത്തിന് വേണ്ട പണം സ്വരൂപിക്കാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും വിറ്റോറിയ വ്യക്തമാക്കി.
Read Also : 2018 ബിൽബോർഡ് മ്യൂസിക്ക് അവാർഡ്; മികച്ച ഗായകൻ എഡ് ഷീരൻ, ഗായിക ടെയ്‌ലർ സ്വിഫ്റ്റ്
മാത്തമാറ്റിക്‌സിൽ ഉപരി പഠനത്തിനായാണ് വിറ്റോറിയ സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വാർത്ത ടെയ്‌ലർ സ്വിഫ്റ്റും കണ്ടു. 22 ലക്ഷമാണ് ടെയ്‌ലർ സ്വിഫ്റ്റ് വിറ്റോറിയക്ക് നൽകിയത്. 39 ലക്ഷം രൂപയാണ് വിറ്റോറിയക്ക് പഠനം പൂർത്തീകരിക്കാൻ ആവശ്യം. വിറ്റോറിയയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ആത്മാർത്ഥത തന്നെ പ്രചോദിപ്പിച്ചെന്നും ടെയ്‌ലർ സ്വിഫ്റ്റ് വ്യക്തമാക്കി.
Story Highlights – Taylor swift, donated money for education
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here