17 വയസുകാരനെ കാണാതായിട്ട് ആറ് ദിവസം; വനപ്രദേശത്ത് തെരച്ചിൽ തുടരുന്നു

കൊല്ലം പത്തനാപുരം പിറവന്തൂർ പഞ്ചായത്തിൽ 17 വയസുകാരനെ കാണാതായിട്ട് ആറ് ദിവസം പിന്നിടുന്നു. വനാതിർത്തിയിലെ താമസക്കാരനായ രാഹുലിനെയാണ് ഈ മാസം 19ാം തിയതി രാത്രി മുതൽ കാണാതായത്. പ്രദേശത്തും വനത്തിനുള്ളിലും തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Read Also : കോട്ടയത്ത് കനത്ത മഴ; പുഴകൾ കര കവിഞ്ഞ് ഒഴുകുന്നു; കാർ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി

പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ വീടിന് സമീപത്തുള്ള മൂന്ന് ഷെഡുകളിലായാണ് രാഹുലും സഹോദരനും മാതാപിതാക്കളും ഉറങ്ങാറുള്ളത്. മിക്ക ദിവസങ്ങളിലും രാത്രിയിൽ രാഹുലിനൊപ്പം സുഹൃത്തുക്കളും ഉണ്ടാകും. പത്തൊമ്പതാം തീയതി രാത്രി പത്ത് മണി വരെ രാഹുൽ ഓൺലൈനിൽ ഉണ്ടായിരുന്നു. കാട്ടാനയുടേത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്ന രാഹുലിന്റെ മൊബൈലും കാണാതായിട്ടുണ്ട്.

വനമേഖലയിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസും വനപാലകരും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെയുള്ളവരും തെരച്ചിൽ നടത്തി. തെരച്ചിലിനിടെ ഉൾവനത്തിൽ രക്തക്കറ കണ്ടത് സംശയത്തിന് ഇടയാക്കി. രക്ത സാമ്പിൾ പരിശോധനയ്ക്കയച്ചു. വരുംദിവസങ്ങളിൽ തെരച്ചിൽ ഊർജിതമാക്കും.

Story Highlights 17 year old missing, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top