മാധ്യമ പ്രവർത്തകന്റെ വധം; മൂന്ന് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. മാധ്യമ പ്രവർത്തനം ചുറ്റിപ്പറ്റിയല്ല മരണകാരണമെന്നും രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഭൂമി തർക്കം മൂലമായിരുന്നു കൊലയെന്നും പൊലീസ് വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.

Read Also : ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ഗ്രാമമുഖ്യനാണ് കൊലപാതകത്തിന് പിന്നിലെന്ന് രത്തൻ സിംഗിന്റെ അച്ഛൻ വിനോദ് സിംഗ് പറഞ്ഞു. ഗ്രാമമുഖ്യൻ ഝാബർ സിംഗിന്റെ സഹോദരനുമായി കഴിഞ്ഞ ദിവസം വൈകിട്ട് രത്ത് സിംഗ് വഴക്കുണ്ടാക്കിയിരുന്നു. മകൻ അവരുടെ വീട്ടിൽ പോയിരുന്നുവെന്നും അവിടെ വച്ചായിരിക്കാം കൊലപാതകം നടന്നതെന്നും അച്ഛൻ ആരോപിച്ചു. മൂത്ത മകനെ മൂന്ന് വർഷം മുൻപ് അങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും അച്ഛൻ.

സഹാറാ സമയ് ചാനലിലെ മാധ്യമ പ്രവർത്തകൻ രത്തൻ സിംഗാണ് ഇന്നലെ കൊല്ലപ്പെട്ടത്. രാത്രി വാരണാസിക്ക് സമീപം ബല്ലയ ജില്ലയിലെ വീടിന് മുൻപിൽ നിൽക്കുമ്പോഴാണ് സംഭവം. രത്തൻ സിംഗിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം ഗാസിയാബാദിൽ മാധ്യമ പ്രവർത്തകനെ ഗുണ്ടകൾ കൊലപ്പെടുത്തിയിരുന്നു.

Story Highlights journalist’s murder, 3 arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top