Advertisement

കലാഭവൻ സോബി പറഞ്ഞത് അടിസ്ഥാനരഹിതമായ കാര്യം; നുണപരിശോധന നടത്താൻ സിബിഐ

August 25, 2020
Google News 1 minute Read

ബാലഭാസ്‌കറിന്റെ മരണത്തിൽ നുണപരിശോധന നടത്താൻ സിബിഐ. കലാഭവൻ സോബിയേയും പ്രകാശൻ തമ്പിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കാനാണ് സിബിഐയുടെ തീരുമാനം. കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകൾക്ക് അടിസ്ഥാനമില്ലെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. നുണപരിശോധനയ്ക്ക് അനുമതി തേടി കോടതിയെ സമീപിക്കാനാണ് സിബിഐയുടെ തീരുമാനം.

ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുൻപ് ആക്രമിക്കപ്പെട്ടുവെന്നായിരുന്നു കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ. ഇതിന് സാക്ഷിയായിരുന്നുവെന്നും കലാഭവൻ സോബി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കലാഭവൻ സോബിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി സിബിഐ സംഘം തെളിവെടുത്തിരുന്നു. വിശദമായ മൊഴിയും രേഖപ്പെടപത്തിയ എന്നാൽ പരിശോധനയിൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് സിബിഐ നൽകുന്ന സൂചന.

Read Also : ബാലഭാസ്‌ക്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്ത് പ്രതിയെ കണ്ടുവെന്ന ആരോപണം പരിശോധിക്കണമെന്ന് അച്ഛൻ കെ സി ഉണ്ണി

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശൻ തമ്പിയേയും കഴിഞ്ഞ ദിവസം സിബിഐ വിശദമായി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബാലഭാസ്‌കറും ഡ്രൈവറും കടയിൽക്കയറി ജ്യൂസ് കുടിച്ചിരുന്നു. അപകടത്തിന് ശേഷം ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ജ്യൂസ് കടയിൽ നിന്ന് പ്രകാശൻ തമ്പി ശേഖരിച്ചത് വിവാദമായിരുന്നു. പ്രകാശൻ തമ്പി പറഞ്ഞതനുസരിച്ചാണ് ബാലഭാസ്‌കർ അന്നേ ദിവസം രാത്രി യാത്ര പുറപ്പെട്ടതെന്നതും കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇയാളുടെ മൊഴികളിലും വൈരുധ്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകാശൻ തമ്പിയെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ തീരുമാനിച്ചത്.

Story Highlights Kalabhavan sobi, Bhalabhaskar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here