കേരളത്തിന്റെ കരുത്തായി കൊവിഡ് മുന്നണി പോരാളികൾ; തളരാതെ പ്രവർത്തിച്ച് മൃതദേഹം മറവ് ചെയ്യുന്നവർ

കൊവിഡ് മഹാമാരിയുടെ കാലത്ത് സർവതും മറന്ന് ജോലി ചെയ്യുന്ന മുന്നണി പോരാളികളാണ് കേരളത്തിന്റെ കരുത്ത്. ആരോഗ്യ പ്രവർത്തകരും പൊലീസും കൈയ്യ് മെയ്യ് മറന്ന് ജോലി ചെയ്യുന്നത്. നമ്മൾ ദിവസേന കണ്ടുകൊണ്ടിരിക്കുന്നതുമാണ്. എന്നാൽ, മാസങ്ങളായി വീടുകളിൽ പോലും പോകാതെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്ന ഒരു പറ്റം സന്നദ്ധ പ്രവർത്തകരുണ്ട് കോഴിക്കോട്ട്.
പിപിഎ കിറ്റ് ഇട്ട് കൊവിഡ് ബാധിച്ച് മരിച്ചവർക്ക് അന്തിമോപചാരം അർപ്പിക്കാൻ ബന്ധുക്കളെ പ്രോട്ടോക്കോളുകൾ അനുവദിക്കാത്ത കാലത്ത് മാനവികതയുടെ മുഖങ്ങളാവുകയാണ് ഈ ചെറുപ്പക്കാർ.
പൊതു പ്രവർത്തകനാണ് ഇൻസാഫ് എന്ന യുവാവ്. വീടു വിട്ടിറങ്ങിയിട്ട് 7 മാസങ്ങൾ പിന്നിടുന്നു. ലാഭേച്ഛയില്ലാതെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുകയാണ് ഇദ്ദേഹം. ജീവനുകൾ രക്ഷിക്കാൻ വേഗത കണ്ടെത്തിയ ആംബുലൻസ് ഡ്രൈവർ രാജേഷിന് നിലവിൽ ജീവനറ്റ ശരീരങ്ങൾ വഹിച്ചുകൊണ്ടുള്ള യാത്രയാണ് പതിവ്. വേദനിപ്പിക്കുന്ന അനുഭവങ്ങൾ പലതും കൺമുന്നിൽ വന്നു നിൽക്കുമ്പോഴും ഇവരടങ്ങുന്ന സംഘം പിന്മാറാൻ ഒരുക്കമല്ല. ഒരു പറ്റം മനുഷ്യർ ഇങ്ങനെ എല്ലാം ത്യജിച്ച് ഇറങ്ങുമ്പോൾ കൊവിഡിന് മലയാളിയ്ക്ക് കൊവിഡിന് മുന്നിൽ മുട്ട് മടങ്ങാൻ പറ്റില്ലല്ലോ…
Story Highlights -covid Front fighters for Kerala’s strength; Those who work tirelessly and bury the dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here