Advertisement

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് കൊവിഡ്

August 25, 2020
Google News 1 minute Read

മുതിർന്ന കോൺഗ്രസ് നേതാവും കർണാടക കോൺഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ അദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് 58കാരനായ ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് രണ്ടു ദിവസമായി നടുവേദനയുണ്ടായിരുന്നുവെന്നും തിങ്കളാഴ്ച രാവിലെ മുതൽ പനി, ചുമ തുടങ്ങിയ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആകുകയായിരുന്നുവെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഈ മാസം ആദ്യം കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ 5851 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 81,230 പേരാണ് നിലവിൽ കർണാടകയിൽ ചികിത്സയിലുള്ളത്. 1,97,625 പേർ കൊവിഡ് മുക്തരായി.

Story Highlights Covid 19, D K Shivakumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here