കൊവിഡ് കാലത്തെ വിരസത അകറ്റാൻ കൂട്ടുകാർക്കായി യൂട്യൂബ് ചാനൽ ഒരുക്കി അഞ്ച് വയസുകാരി…

കൊവിഡ് കാലത്ത് ചുവരുകൾക്കുള്ളിൽ വിരസത അനുഭവിക്കുന്ന ബാല്യങ്ങൾക്ക് കളിചിരിയുമായി കൂട്ടാവുകയാണ് അഞ്ച് വയസുകാരി തീർത്ഥ. കുട്ടി കവിതകൾ പാടിയും തന്റെ കൂട്ടുകാർക്കായി യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ‘തീർത്ഥാ ടോക്‌സ്’ എന്ന യൂട്യൂബ് ചാനൽ ഇതിനോടകം കുട്ടികൾക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

വായന അത്ര വശമില്ലെങ്കിലും കേൾക്കുന്ന കഥയും കവിതകളും ഈ യുകെജിക്കാരി തന്റെ കൊച്ചു കൂട്ടുകാർക്കായി യൂട്യൂബ് ചാനലിലൂടെ കൂട്ടുകാർക്കായി പറഞ്ഞുകൊടുക്കും. കൊവിഡ് നഷ്ടപ്പെടുത്തിയ കഥകളും കവിതകളും തിരിച്ചു പിടിക്കുകയാണ് തീർത്ഥ.

കുഞ്ഞുണ്ണി മാഷിന്റെ കവിതകളുൾപ്പെടെ 136 ഓളം വിഡിയോകളാണ് ഈ കൊച്ചു മിടുക്കി ‘തീർത്ഥാ ടോക്‌സി’ലൂടെ പങ്കുവച്ചിരിക്കുന്നത്. ആനന്ദ് നീലകണ്ഠന്റെ ‘ശിവകാമിയുടെ ഉദയം’ എന്ന പുസ്തകാവതരണം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. തൃപ്പൂണിത്തറ സ്വദേശികളായ വിവേകിന്റെയും സൗമ്യയുടെയും മകളാണ് തീർത്ഥ.

Story Highlights -Five year old girl prepares youtube channel for friends

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top