നീരവ് മോദിയുടെ ഭാര്യയ്ക്ക് റെഡ് കോർണർ നോട്ടിസ്

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ ഭാര്യയ്ക്ക് റെഡ് കോർണർ നോട്ടിസ്. ആമി മോദിക്കെതിരായാണ് ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രത്തിൽ ആമിയുടെ പേര് ചേർത്തിരുന്നു. ന്യൂയോർക്ക് സിറ്റിയിൽ 30 മില്യൺ ഡോളർ വിലവരുന്ന രണ്ടു അപ്പാർട്ട്‌മെന്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ഈ നടപടി. ഒക്ടോബറിൽ പിടിച്ചെടുത്ത 637 കോടി രൂപ വില വരുന്ന വിദേശ സ്വത്തുക്കളിൽ ഉൾപ്പെട്ടതാണ് ഈ അപ്പാർട്ട്‌മെന്റുകൾ. 56.97 കോടി രൂപ വില വരുന്ന ലണ്ടനിലെ ഫഌറ്റും അതിൽ ഉൾപ്പെടുന്നു.
അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിന് തുല്യമാണ് റെഡ് കോർണർ നോട്ടിസ്.
Story Highlights – interpol notice against aami modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here