Advertisement

ഭരണഘടന പ്രകാരം ഭഗവത്ഗീതക്ക് സ്‌കൂളുകളിൽ വിലക്കുണ്ടോ? [24 Fact check]

August 25, 2020
Google News 4 minutes Read

ഭരണഘടന പ്രകാരം ഭഗവത്ഗീതക്ക് സ്‌കൂളുകളിൽ വിലക്കുണ്ടോ? മതേതരത്വത്തിന്റെ വേദപുസ്‌കത്തിലെ മുപ്പതാം അനുച്ഛേദം സാമുദായിക പക്ഷപാതത്തിലൂന്നിയതാണോ? ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധി പേർ പങ്കുവച്ച ഒരു പോസ്റ്റിൽ നിന്ന് ഉടലെടുത്ത സംശയങ്ങളാണിത്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 28, 29, 30 പ്രകാരം ഖുറാനും ബൈബിളും മദ്രസകളിലും ക്രിസ്തീയ സ്ഥാപനങ്ങളിലും അനുവദിക്കുന്നു എന്ന അവകാശവാദമാണ് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

അതേസമയം, തന്നെ ആർട്ടിക്കിൾ 30 (എ) പ്രകാരം ഭഗവദ്ഗീത സ്‌കൂളുകളിൽ പഠിപ്പിക്കാൻ കഴിയില്ലെന്നും ജവഹർലാൽ നെഹ്‌റുവാണ് ഇതിന് പിന്നിലെന്നുമൊക്കെ പോസ്റ്റുകളിലുണ്ട്. സാമുദായിക പക്ഷപാതിത്വമുള്ള ഭരണഘടനയാണ് നമ്മുടേതെന്ന തെറ്റിധരിപ്പിക്കുന്ന സന്ദേശങ്ങളും ട്വിറ്ററിലും ഫേസ്ബുക്കിലും നിരവധി പേർ പങ്കുവച്ചു.

ഒന്നാമത് പോസ്റ്റുകളിലും വാർത്തകളിലും പറയുന്ന ആർട്ടിക്കിൾ 30 എ എന്നത് തന്നെ വ്യാജമാണ്. അങ്ങനെ ഒരു അനുഛേദം ഇന്ത്യൻ ഭരണഘടനയിൽ ഇല്ല. ക്യാപിറ്റൽ എ – ‘അ’ എന്നത് അമൻമെന്റ് അഥവാ പരിഷ്‌കരിച്ച ഭാഗം എന്ന് സൂചിപ്പിക്കാനാണ് ചേർക്കുന്നത്. ആർട്ടിക്കിൾ 30- ൽ അങ്ങനെ ഒരു പരിഷ്‌ക്കാരം സംഭവിച്ചിട്ടില്ല. ഇനി വ്യവസ്ഥ ചെയ്തിട്ടുള്ള അനുച്ചേദം 30- ഒന്നിലോ 30- ഒന്ന് – ഏയിലോ ഭഗവത് ഗീതയെ കുറിച്ചോ ഏതെങ്കിലും പാഠ്യവിഷയങ്ങളെ കുറിച്ചോ പറയുന്നില്ല എന്നതാണ് സത്യം. ഭഗവത്ഗീത വായിക്കരുതെന്നോ പഠിപ്പിക്കരുതെന്നോ അതിലെവിടേയും പറയുന്നില്ല. സുപ്രിംകോടതി അഭിഭാഷകനായ അഡ്വ. എം.ആർ അഭിലാഷ് പറയുന്നത് കേൾക്കാം.

ആർട്ടിക്കിൾ 28 ‘വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതപരമായ സ്വാതന്ത്ര്യം’ എന്ന വിഷയം പ്രതിപാദിക്കുന്നതാണ്. ഇന്ത്യൻ ഭരണഘടനയുടെ മൂന്ന് അനുച്ഛേദങ്ങളിൽ ഗീത സ്‌കൂളുകളിൽ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒന്നും പരാമർശിക്കുന്നില്ല. ഒരു വാർത്ത കൃത്യമാണോയെന്ന് ഉറപ്പിക്കാൻ നിരവധി സംവിധാനങ്ങൾ വിരൽത്തുമ്പിൽ ഉള്ളൊരു കാലത്ത് ജീവിച്ചിട്ടും എന്തിനാണ് ഇങ്ങനെ കണ്ണടച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ചിന്തിച്ചുനോക്കണം. മതവിവേചനം അനുവദിക്കാത്തതും മതനിരപേക്ഷത കാക്കുന്നതുമാണ് ഇന്ത്യൻ ഭരണഘടനയെന്ന് മറക്കരുത്.

Story Highlights – Is Bhagavad Gita banned in schools by the Constitution? [24 Fact check]

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here